ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന മഹായുതി സഖ്യം നേടിയ വിജയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സദ് ഭരണത്തിന്റേയും വികസനത്തിന്റേയും വിജയമാണ് മഹാരാഷ്ട്രയിലേതെന്നു അദ്ദേഹം എക്സിൽ കുറിച്ചു.
'വികസനം വിജയിച്ചു, നല്ല ഭരണം വിജയിച്ചു. ഒന്നിച്ചു നിന്നാൽ നമുക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാം. ചരിത്ര വിധിയെഴുതിയ മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരൻമാർക്ക് നന്ദി. ഈ സ്നേഹവും കരുതലും സമാനതകളില്ലാത്തതാണ്. മഹാരാഷ്ട്രയുടെ വളർച്ചയ്ക്ക് വേണ്ടി ഈ സഖ്യം പ്രവർത്തിക്കുമെന്നു ഞാൻ ഉറപ്പ് നൽകുന്നു. ജയ് മാഹാരാഷ്ട്ര'- അദ്ദേഹം കുറിച്ചു.
ഒടുവിലെ ലീഡ് നില അനുസരിച്ച് മഹായുതി സഖ്യം 288ൽ 236 സീറ്റുകളിലാണ് മുന്നേറുന്നത്. മഹാവികാസ് അഖാഡിയാണ് മുഖ്യ എതിരാളികൾ. ബിജെപി ഒറ്റയ്ക്ക് 98 സീറ്റുകളിൽ വിജയിച്ചു കഴിഞ്ഞു. 35 ഇടത്ത് അവർ ലീഡ് ചെയ്യുന്നു. ശിവസേന ഷിൻഡെ വിഭാഗം 46 ഇടത്തും എൻസിപി അജിത് പവാർ വിഭാഗം 36 ഇടത്തും ലീഡ് ചെയ്യുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates