മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലത്തില്‍ സിപിഎമ്മിന് വിജയം

പത്താം തവണയാണ് സിപിഎമ്മിന്റെ ജയം
vinod nikole
വിനോദ് നിക്കോളെഫെയ്സ്ബുക്ക്
Updated on
1 min read

മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ദഹാനു മണ്ഡലത്തില്‍ സിപിഎമ്മിന് വിജയം. വിനോദ് ഭിവ നിക്കോളെയാണ് വിജയിച്ചത്. 5133 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനോദ് നേടിയത്. ബിജെപിയുടെ മേധ വിനോദ് സുരേഷിനെയാണ് നിക്കോളെ പരാജയപ്പെടുത്തിയത്.

സിപിഎമ്മിന്റെ സിറ്റിങ്ങ് സീറ്റാണിത്. 104702 വോട്ടാണ് വിനോദ് നിക്കോളെ നേടിയത്. പത്താം തവണയാണ് സിപിഎമ്മിന്റെ ജയം. മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാര്‍ത്ഥിയാണ് വിനോദ് നിക്കോളെ. 2019ല്‍ 4,707 വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥിയെ നിക്കോളെ പരാജയപ്പെടുത്തിയത്.

മണ്ഡലത്തിലെ തലസാരി പഞ്ചായത്ത് 58 വര്‍ഷമായി സിപിഎം ഭരണത്തിലാണ്. മുംബൈയില്‍ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിര്‍ത്തിയോട് അടുത്തുള്ള പ്രദേശമാണ്. വാര്‍ളി ആദിവാസി പ്രക്ഷോഭം മുമ്പ് ജവഹര്‍ എന്നറിയപ്പെട്ടിരുന്ന ദഹാനുവിലാണ് നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com