26-ാമത് ദേവി അവാർഡ് ദാന ചടങ്ങ് തെലങ്കാന ഗവർണർ ഡോ തമിഴിസൈ സൗന്ദരരാജൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു. ടിഎൻഐഇ സിഇഒ ലക്ഷ്മി മേനോൻ, എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗള, എഡിറ്റർ സാന്ത്വാന ഭട്ടാചാര്യ എന്നിവർ സമീപം.   ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് , ഫോട്ടോ | പി ജവഹർ
India

സമൂഹത്തിലെ വിവിധ തലത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച 11 സ്ത്രീകള്‍ക്ക് ദേവി പുരസ്‌കാരം സമ്മാനിച്ചു

തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായ ഡോ തമിഴിസൈ സൗന്ദരരാജനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ബിസിനസ്, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള 11 സ്ത്രീകള്‍ക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കുന്ന 'ദേവി പുരസ്‌കാരം' സമര്‍പ്പിച്ചു. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ 2024 ദേവി അവാര്‍ഡിന്റെ 26-ാമത് പതിപ്പിന്റെ അവാര്‍ഡ് ദാന ചടങ്ങ് വന്‍ ആഘോഷമായിരുന്നു.

കര്‍ണാടക സംഗീതത്തെ ജനകീയമാക്കിയതിന് ഗായിക അരുണ സായിറാം, മാധ്യമ സാമ്രാജ്യത്തിന്റെ പിന്നിലെ ശക്തിയായി കാവ്യ കലാനിധി മാരന്‍ (സണ്‍ ടിവി നെറ്റ്വര്‍ക്ക് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍), ഡോ പ്രിയ എബ്രഹാം (വൈറോളജിസ്റ്റ്), ജ്യോതിശാസ്ത്രജ്ഞയും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് ഡയറക്ടറും ആയ അന്നപൂര്‍ണി സുബ്രഹ്മണ്യം, എഴുത്തുകാരിയും ചിത്രകാരിയുമായ ശരണ്യ മണിവണ്ണന്‍, പ്രസാധകയും എഴുത്തുകാരിയുമായ ശോഭ വിശ്വനാഥ്, ആര്‍ക്കിടെക്റ്റും അദ്ധ്യാപികയും തിരുപുരസുന്ദരി സെവ്വേല്‍, സയന്‍സ് ആന്റ് ടെക്‌നോളജി ഇന്‍കുബേറ്റര്‍ സ്ഥാപകയും സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യ സ്ഥാപക ശ്രീമതി കേശന്‍ , സാമൂഹിക സംരംഭക ഉമാ പ്രജാപതി, പരമ്പരാഗത കരകൗശല പുനരുദ്ധാരണ രംഗത്തെ പ്രമുഖയായ വിശാലാക്ഷി രാമസ്വാമി ,സംരംഭക അര്‍ച്ചന സ്റ്റാലിന്‍, കാവ്യാ കലാനിധി മാരന്‍ തുടങ്ങിയവര്‍ക്കാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്.

പുരസ്‌കാരത്തിന് അര്‍ഹരായവര്‍

തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണറുമായ ഡോ തമിഴിസൈ സൗന്ദരരാജനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ (ടിഎന്‍ഐഇ) എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചൗള, ടിഎന്‍ഐഇ ഗ്രൂപ്പ് എഡിറ്റര്‍ സാന്ത്വാന ഭട്ടാചാര്യ, ടിഎന്‍ഐഇ സിഇഒ ലക്ഷ്മി മേനോന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഇന്ദിരാഗാന്ധിയുടെ പ്രണയവും മനസ്സിനക്കരെയിലെ ഷീലയും'; ആ രംഗത്തിന്റെ പിറവിയെക്കുറിച്ച് സത്യന്‍ അന്തിക്കാട്

ഇക്കാര്യം ചെയ്തില്ലേ? ജനുവരി 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും

വ്യാജമദ്യക്കേസ്: ആന്ധ്ര മുന്‍ മന്ത്രി ജോഗി രമേശ് അറസ്റ്റില്‍

ഇടയ്ക്കിടെ പനി, വിട്ടുമാറാത്ത ക്ഷീണം; സ്ട്രെസ് ഹോർമോൺ ഉയരുമ്പോഴുള്ള ലക്ഷണങ്ങൾ

SCROLL FOR NEXT