പ്രതീകാത്മക ചിത്രം 
India

ദേവിപ്രീതിക്കായി നാക്കുമുറിച്ചു, വഴിപാടായി സമര്‍പ്പിച്ചു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഉത്തര്‍പ്രദേശില്‍ ദേവിപ്രീതിക്കായി നാക്കുമുറിച്ച് വഴിപാടായി സമര്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ദേവിപ്രീതിക്കായി നാക്കുമുറിച്ച് വഴിപാടായി സമര്‍പ്പിച്ച യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. കൗസാബി മാ ശീതള  ക്ഷേത്രത്തിലാണ് വഴിപാടായി യുവാവ് നാക്കുമുറിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സമ്പത്താണ് (38) ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സമ്പത്ത് ഭാര്യയ്‌ക്കൊപ്പമാണ് അമ്പലത്തില്‍ എത്തിയത്. ഗംഗാ സ്‌നാനത്തിന് ശേഷം ക്ഷേത്രത്തില്‍ ആരാധന നടത്തിയ ശേഷമാണ് വഴിപാട് നടത്തിയത്.

ക്ഷേത്രത്തില്‍ പ്രദക്ഷിണം വച്ച ശേഷമാണ് ബ്ലേഡ് ഉപയോഗിച്ച് സമ്പത്ത് നാക്കുമുറിച്ചത്. തുടര്‍ന്ന് ക്ഷേത്രനടയില്‍ മുറിച്ചെടുത്ത നാക്ക് സമര്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവിന്റെ ഇഷ്ടപ്രകാരമാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയതെന്ന് ഭാര്യ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT