അഹമ്മദാബാദ് വിമാനാപകടം - DGCA  Agency
India

ബോയിങ് ഡ്രീംലൈനര്‍ 787 വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കണം, എയര്‍ ഇന്ത്യക്ക് ഡിജിസിഎ നിര്‍ദേശം

ജൂണ്‍ 15ന് ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് പരിശോധന നടത്തണമെന്നും അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ 171 വിമാനം തകര്‍ന്നു വീണ് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളുടെ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA ) (ഡിജിസിഎ) നിര്‍ദേശം. എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ബോയിങ് 787-8/9 വിമാനങ്ങളില്‍ അടിയന്തരമായി സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ഇന്ത്യയുടെ വ്യോമയാന റെഗുലേറ്ററായ ഡിജിസിഎയുടെ നിര്‍ദേശം. ഡിജിസിഎ ഓഫിസുമായി സഹകരിച്ചാണ് പരിശോധന നടത്തേണ്ടത്. ജൂണ്‍ 15ന് ഇന്ത്യയില്‍നിന്ന് പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുന്‍പ് പരിശോധന നടത്തണമെന്നും അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം.

എല്ലാ ബോയിങ് 787-8/9 വിമാനങ്ങളിലും അടിയന്തരമായി പരിശോധനകള്‍ പരിശോധനകള്‍ നടത്തണമെന്ന് എയര്‍ ഇന്ത്യയ്ക്ക് അയച്ച കത്തില്‍ ഡിജിസിഎ വ്യക്തമാക്കുന്നു. നടത്തേണ്ട പരിശോധനകള്‍ അക്കമിട്ട് നിരത്തിയാണ് ഡിജിസിഎ ഉത്തരവ്. ഫ്യുവല്‍ പാരാമീറ്റര്‍ മോണിറ്ററിങ്, അനുബന്ധ പരിശോധനകള്‍, ക്യാബിന്‍ എയര്‍ കംപ്രസ്സര്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കാന്‍ ഡിജിസിഎ എയര്‍ ഇന്ത്യയോട് നിര്‍ദ്ദേശിച്ചു. ഇലക്ട്രോണിക് എഞ്ചിന്‍ കണ്‍ട്രോള്‍-സിസ്റ്റം ടെസ്റ്റ്, എഞ്ചിന്‍ ഫ്യുവല്‍ ഡ്രൈവണ്‍ ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റ്, ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സര്‍വീസബിലിറ്റി, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം എന്നിവ നടത്താനും ഡിജിസിഎ നിര്‍ദേശിക്കുന്നു.

യുകെ, വടക്കേ അമേരിക്ക, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടെ ദീര്‍ഘദൂര അന്താരാഷ്ട്ര റൂട്ടുകളില്‍ എയര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് ഡസനിലധികം 787-8 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഡിജിസിഎ നിര്‍ദേശങ്ങള്‍ക്ക് പിന്നില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

'നിന്റെയൊക്കെ ഊച്ചാളി സര്‍ട്ടിഫിക്കറ്റ് ജനങ്ങള്‍ക്കാവശ്യമില്ല'; അതിദാരിദ്ര്യമുക്ത കേരളത്തെ പ്രശംസിച്ച് ബെന്യാമിന്‍

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

SCROLL FOR NEXT