പ്രതീകാത്മക ചിത്രം 
India

മകളുടെ വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങി; നടുറോഡില്‍ അവളുടെമൃതദേഹം കണ്ട് ഞെട്ടിത്തരിച്ച് അച്ഛന്‍; കുറ്റം സമ്മതിച്ച് പ്രതിശ്രുത വരന്‍

വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡില്‍ മകളുടെ മൃതദേഹം കണ്ട് ഞെട്ടി അച്ഛന്‍

Author : സമകാലിക മലയാളം ഡെസ്ക്

ബറേലി: വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡില്‍ മകളുടെ മൃതദേഹം കണ്ട് ഞെട്ടി അച്ഛന്‍. റോഡില്‍ ആളുകള്‍ കൂട്ടമായി നില്‍ക്കുന്നത് കണ്ടാണ് അയാള്‍ വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് അടുത്തുപോയി നോക്കിയപ്പോഴാണ് റോഡില്‍ കിടക്കുന്ന മൃതദേഹം മകളുടെതാണെന്ന് തിരിച്ചറിഞ്ഞത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 

പത്തൊന്‍പതുകാരിയായ ടീനയാണ് മരിച്ചത്. ജൂണ്‍ 20ന് ടീനയും ജിതിനുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ടീനയുടെ പിതാവ് കല്യാണം ക്ഷണിക്കുന്നതിനായി വീട്ടില്‍ നിന്ന് ഇറങ്ങിയതോടെ ജിതിന്‍ ടീനയെയും കൂട്ടി ഷോപ്പിങിന് പോകാനായി പദ്ധതിയിട്ടു. ഇതിന് പിന്നാല്‍ ജിതിന് മറ്റൊരുഗൂഡ ഉദ്ദേശ്യം ഉള്ളതായി ടീന തിരിച്ചറിഞ്ഞിരുന്നില്ല. ഷോപ്പിങ്ങിന് പോയ മകളെ ബസ്സ്റ്റാന്റ് വരെ അമ്മ അനുഗമിക്കുകയും ചെയ്തിരുന്നു.

ടീനയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നറിയിച്ച ജിതിന്‍ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കഴുഞ്ഞ് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ഇതിനെ ചൊല്ലി പരസ്പരം തര്‍ക്കിച്ചിരുന്നതായും ജിതിന്‍ പൊലീസിനോട് പറഞ്ഞു. താനാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

ജൂണ്‍ ആറിനായിരുന്നു ഇരുവരുടെയും വിവാഹം നിശ്ചയം. എന്നാല്‍ വിവാഹത്തിനോട് ജിതിന്റെ വീട്ടുകാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കല്യാണത്തിന് കൂടുതല്‍ പണം വേണ്ടിവരുമെന്നതിനാല്‍ ചടങ്ങ് മാറ്റിവെക്കാന്‍ ജിതിന്റെ വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ടീനയുടെ വീട്ടുകാരും തയ്യാറായില്ല. ജിതിനെ കൂടാതെ കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ

'ഇഷ്ട വസ്ത്രം മൗലികാവകാശം'; സ്കൂളില്‍ അധ്യാപികയ്ക്ക് ചുരിദാര്‍ ധരിച്ചു വരാമെന്ന് ഹൈക്കോടതി

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍