DMDK formally joins DMK-led Secular Progressive Alliance 
India

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട്; വിജയകാന്തിന്റെ ഡിഎംഡികെ ഡിഎംകെ മുന്നണിയിലേക്ക്

തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും 'ദ്രാവിഡ മോഡല്‍' ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തെരഞ്ഞെടുപ്പ് അടുത്ത തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ച് പുതിയ രാഷ്ട്രീയ സഖ്യം. ഭരണകക്ഷിയായ ഡിഎംകെയും അന്തരിച്ച നടന്‍ വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയും ഒന്നിച്ച് പ്രവര്‍ത്തിക്കും. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്.

തമിഴ്നാടിന്റെ സമഗ്ര പുരോഗതിക്കും 'ദ്രാവിഡ മോഡല്‍' ഭരണത്തിന്റെ തുടര്‍ച്ചയ്ക്കും ഒന്നിച്ച് പ്രവര്‍ത്തിക്കും എന്ന് പ്രേമലത വിജയകാന്ത് പ്രതികരിച്ചു. എക്‌സ് പോസ്റ്റിലായിരുന്നു പ്രതികരണം. പ്രേമലതയുടെ വരവ് തമിഴ്നാടിന്റെ അഭിവൃദ്ധിക്ക് കാരണമാകുമെന്ന് പ്രത്യാശിക്കുന്നു എന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എം കെ സ്റ്റാലിന്‍ അറിയിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഉള്‍പ്പെടെ മുന്നണി 200-ലധികം സീറ്റുകളില്‍ വിജയിക്കുമെന്ന് പ്രേമലത പറഞ്ഞു. ഡിഎംകെ - ഡിഎംഡികെ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ട കാലം വൈകി എന്നും പ്രേമലത് പറയുന്നു. ക്യാപ്റ്റന്‍ വിജയകാന്ത് ജീവിച്ചിരുന്നപ്പോള്‍ തന്നെ ഈ സഖ്യം രൂപപ്പെടേണ്ടതായിരുന്നു. കൂട്ടായ്മയില്‍ പ്രവര്‍ത്തകര്‍ക്കും വലിയ താല്പര്യമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2011 മുതല്‍ എഐഎഡിഎംകെയുടെ ഭാഗമായിരുന്നു ഡിഎംഡികെ. പാര്‍ട്ടിയുടെ മുന്നണി മാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന എന്‍ഡിഎയുടെ പ്രതീക്ഷകള്‍ക്കും നീക്കം തിരിച്ചടിയായേക്കും.

2006, 2009 തെരഞ്ഞെടുപ്പുകളില്‍ തനിച്ചായിരുന്നു ഡിഎംഡികെ തെരഞ്ഞെടുപ്പുകളെ നേരിട്ടത്. 2014 ല്‍ എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു, 2016 ല്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സിന്റെ ഭാഗമായി. 2019 ലും 2024 ലും എഐഎഡിഎംകെയുമായി സഖ്യത്തില്‍ മത്സരിച്ചു. 2011ല്‍ 29 സീറ്റുകളും 7.9 ശതമാനം വോട്ടും നേടിയിരുന്നെങ്കിലും കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിക്ക് സീറ്റുകളൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. മധ്യ തമിഴ്നാട് ജില്ലകളില്‍ പാര്‍ട്ടിക്ക് ശക്തമായ സ്വാധീനമുണ്ടെന്നാണ് വിലയിരുത്തല്‍.

ആഴ്ചകളായി നടന്ന ചര്‍ച്ചകളുടെ ഫലമാണ് ഇപ്പോഴത്തെ മുന്നണിമാറ്റം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭയിലെ സീറ്റ് വിഭജനം, രാജ്യസഭാ സീറ്റ് എന്നിവയിയായിരുന്നു ചര്‍ച്ചകളുടെ കാതല്‍. ഇക്കാര്യത്തില്‍ ധാരണയായെന്നാണ് ഡിഎംഡികെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

DMDK formally joins DMK-led Secular Progressive Alliance.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും?

'എമ്പുരാന്‍ ഇറങ്ങിയപ്പോള്‍ പറഞ്ഞ ആവിഷ്‌കാര സ്വാതന്ത്ര്യം ഈ സിനിമയുടെ സംവിധായകനും ഇല്ലേ?'; കേരള സ്റ്റോറിയെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്

'എന്ത് കാര്യവും എനിക്ക് സംസാരിക്കാൻ പറ്റിയ ആളാണ് നിവിൻ ചേട്ടൻ; ഒരു മെന്ററിനെ പോലെയാണ്'

പ്രതീക്ഷിച്ചത് ഓടടാ വിളി...; സ്റ്റേഷന്‍ വളപ്പില്‍ മാങ്ങ പറിക്കാനെത്തി കുട്ടികള്‍, കൂട്ടുകൂടി പൊലീസുകാര്‍- വൈറല്‍ വിഡിയോ

ഗൂഢാലോചനാ വാദം നിലനില്‍ക്കില്ല, തന്ത്രിക്കെതിരെ ഒരു തെളിവുമില്ല; ജാമ്യ ഉത്തരവില്‍ കോടതി

SCROLL FOR NEXT