പ്രതീകാത്മക ചിത്രം 
India

മദ്യലഹരിയില്‍ തര്‍ക്കം; ഡോക്ടര്‍ കത്തിയെടുത്ത് ഭാര്യയുടെ മുടി മുറിച്ചു; ക്രൂരമര്‍ദ്ദനം; കേസ്

മദ്യലഹരിയിലെത്തിയ ഭര്‍ത്താവിനോട് സഹോദരിയുടെ കല്യാണത്തിന് പോകണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രൂക്ഷമായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് 38കാരനായ ഡോക്ടര്‍ കത്തി ഉപയോഗിച്ച് ഭാര്യയുടെ മുടി മുറിച്ചു. മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. ധനോരി പ്രദേശത്ത് താമസിക്കുന്ന ഡോക്ടറും ഭാര്യയും തമ്മില്‍ അന്നേദിവസം വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു. മദ്യലഹരിയിലെത്തിയ ഭര്‍ത്താവിനോട് സഹോദരിയുടെ കല്യാണത്തിന് പോകണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം രൂക്ഷമാവുകയായിരുന്നു.

കുപിതനായ ഭര്‍ത്താവ് കത്തിയെടുത്ത് യുവതിയുടെ മുടി മുറിക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇന്നലെയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഹുൽ ഗാന്ധിയെക്കൊണ്ട് നിരാഹാരം അവസാനിപ്പിക്കാനായിരുന്നു ആഗ്രഹം; പക്ഷേ നിരാശയായിരുന്നു ഫലം': സോനം വാങ്ചുക്

ഇൻഫാന്റിനോ സൂപ്പറാ! പിന്തുണച്ച് അർജന്റീന, മെക്സിക്കോ, ആഫ്രിക്കൻ ഫുട്ബോൾ

'എന്റെ ലോക്കി നിങ്ങൾ ഇത്രയും നല്ല നടനായിരുന്നോ! പീക്ക് പടം അതിനപ്പുറം ഒന്നുമില്ല', വാമിഖയ്ക്കും കയ്യടി; 'ഡിസി' എക്സ് പ്രതികരണം

'വിസ്മയ തൂക്കി, പുലിയ്ക്ക് പിറന്നത് പൂച്ചക്കുട്ടി ആകില്ലല്ലോ! അച്ഛനൊപ്പം മകളുടെ കിന്റല്‍ ഇടി'; ആദ്യ പ്രതികരണങ്ങള്‍

375 കളി, 128 ​ഗോൾ, 14 ട്രോഫി... 'വിനീഷ്യസ്' 2032 വരെ 'റയൽ'!