ആഴ്ചകള്‍ക്ക് മുന്‍പാണ് സ്‌ക്രൂ ശ്വാസകോശത്തില്‍ എത്തിയത് പ്രതീകാത്മക ചിത്രം
India

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ശ്വസിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ മൂക്കുത്തിയുടെ സ്‌ക്രൂ അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ശ്വസിക്കുന്നതിനിടെ അബദ്ധത്തില്‍ ശ്വാസകോശത്തിലെത്തിയ സ്വര്‍ണ മൂക്കുത്തിയുടെ സ്‌ക്രൂ അതിവിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍. ആഴ്ചകള്‍ക്ക് മുന്‍പാണ് സ്‌ക്രൂ ശ്വാസകോശത്തില്‍ എത്തിയത്. സ്‌ക്രൂവിനെ മൂടി കൊണ്ട് കോശങ്ങള്‍ വളരാന്‍ തുടങ്ങിയത് കാരണം പുറത്തെടുക്കല്‍ സങ്കീര്‍ണമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്‌ക്രൂ പുറത്തെടുക്കുന്ന സമയത്ത് പരിക്ക് പറ്റിയാല്‍ രക്തസ്രാവത്തിന് വരെ കാരണമാകാം. ഇത് രോഗിയുടെ ആരോഗ്യത്തിന് ദോഷം ചെയ്‌തേക്കാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

35കാരിയായ വര്‍ഷ സാഹുവിന്റെ വലതു ശ്വാസകോശത്തില്‍ നിന്നാണ് കൊല്‍ക്കത്തയിലുള്ള ഡോക്ടര്‍മാരുടെ സംഘം സ്‌ക്രൂ പുറത്തെടുത്തത്. ആഴ്ചകള്‍ക്ക് മുന്‍പ് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക് പോയതെന്ന് വര്‍ഷ സാഹു ഓര്‍ത്തെടുക്കുന്നു.തുടക്കത്തില്‍ ഇത് വയറ്റിലേക്കായിരിക്കും പോയിരിക്കുക എന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ ഭയപ്പെടാനില്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ ശ്വാസംമുട്ട് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടാന്‍ തുടങ്ങിയപ്പോഴാണ് ഡോക്ടറെ കണ്ടതെന്നും വര്‍ഷ സാഹു പറയുന്നു. 16 വര്‍ഷം മുന്‍പ് കല്യാണ സമയത്താണ് മൂക്കുത്തി ധരിച്ച് തുടങ്ങിയത് എന്നും 35കാരി പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിടി സ്‌കാനും എക്‌സറേയും എടുത്തപ്പോഴാണ് ശ്വാസകോശത്തില്‍ സ്‌ക്രൂ കണ്ടെത്തിയത്. തുടര്‍ന്ന് ഫൈബ്രോപ്റ്റിക് ബ്രോങ്കോസ്‌കോപി നടത്തിയാണ് സ്്ക്രൂ പുറത്തെടുത്തത്. ആദ്യതവണ പരാജയപ്പെട്ടു. തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തിലാണ് സ്‌ക്രൂ പുറത്തെടുത്തത്. രണ്ടാമത്തെ ശ്രമത്തിലും വിജയിച്ചില്ലെങ്കില്‍ ശസ്ത്രക്രിയ നടത്തേണ്ടി വരുമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കെ എസ് ശബരീനാഥന്‍ കവടിയാറില്‍; തിരുവനന്തപുരം കോര്‍പ്പറേഷനിലെ 48 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വിയർപ്പ് നാറ്റം അകറ്റാൻ വീട്ടിലെ പൊടിക്കൈകൾ

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

SCROLL FOR NEXT