മൊഹമ്മദ് ഷംഷാദ് 
India

ഡല്‍ഹിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടറെ വെടിവെച്ചുകൊന്നു

ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ആശുപത്രിയ്ക്കുള്ളില്‍ ഡോക്ടറിനെ വെടിവച്ച് കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് ആണ് ഗാസിയാബാദിലെ മുറഡ്‌നഗറിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സ്‌കൂട്ടറിലാണ് രണ്ട് യുവാക്കള്‍ ക്ലിനിക്കില്‍ എത്തിയത്. ഒരാള്‍ പുറത്തു നിന്നു. മറ്റൊരാള്‍ ആശുപത്രിക്ക് ഉള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതകികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ മാസ്‌ക് ധരിച്ചുമാണ് എത്തിയത്. ഇവര്‍ സഞ്ചരിച്ച ചുവന്ന സ്‌കൂട്ടിക്ക് നമ്പറും ഇല്ല. മീററ്റില്‍ നിന്നുള്ള ഡോക്ടര്‍ ഭാര്യയ്ക്കും ആറ് മക്കള്‍ക്കുമൊപ്പം ക്ലിനിക്കിന് മുകളിലാണ് താമസിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ