ബിപ്ലബ് കുമാര്‍ ദേബ് 
India

കോടതി അലക്ഷ്യം ഒന്നും കാര്യമാക്കേണ്ട; പൊലീസിനെ ഞാന്‍ നോക്കിക്കൊളളാം; വിവാദ പ്രസ്താവനയുമായി ബിപ്ലബ് ദേബ്

കോടതിക്ക് ഉത്തരവിടാം. പക്ഷേ ആരാണ് പാലിക്കുക.പൊലീസ് തന്റെ അധികാരപരിധിയിലാണെന്നും ബിപ്ലബ് ദേബ്

Author : സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: വീണ്ടും വിവാദപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. കോടതി അലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകള്‍ താന്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ബിപ്ലബ് ദേബിന്റെ പരാമര്‍ശം.

കോടതിക്ക് ഉത്തരവിടാം. പക്ഷേ ആരാണ് പാലിക്കുക.പൊലീസ് തന്റെ അധികാരപരിധിയിലാണെന്നും അദ്ദേഹം പറഞ്ഞു. അഗര്‍ത്തലയിലെ രബീന്ദ്രഭവനില്‍ ചേര്‍ന്ന ത്രിപുര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ 26ാംമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോടതി അലക്ഷ്യത്തിന് കാരണമാകുമെന്ന്  പറഞ്ഞ് ഒരു പ്രത്യേക ജോലി ചെയ്യാന്‍ കഴിയില്ലെന്ന് നിരവധി ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞിട്ടുണ്ട്. എന്തിനാണ് ഭയക്കുന്നത്. കോടതി വിധിക്കും. പക്ഷെ പൊലീസ് അത് നടപ്പാക്കും. കാരണം പൊലീസ് തന്റെ നിയന്ത്രണത്തിലാണ്. അതിന് പൊലീസിന് നിരവധി മാര്‍ഗങ്ങളുണ്ടെന്നും താന്‍ അതിന് സാക്ഷിയാണെന്നും ബിപ്ലബ് ദേബ് പറഞ്ഞു. 

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നിരവധി പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ബിപ്ലബ് ദേബ് പൂര്‍ണപരാജയമാണെന്ന് ടിഎംസി നേതാക്കള്‍ കുറ്റപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT