എയര്‍ ഇന്ത്യ വിമാന അപകടം - മന്ത്രി രാം മോഹന്‍ നായിഡു 
India

പൈലറ്റുമാര്‍ വ്യോമയാന മേഖലയുടെ നട്ടെല്ല്; അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്ന് മന്ത്രി രാം മോഹന്‍ നായിഡു

പൈലറ്റിന്റെ പിഴവാണ് അപകടത്തിന് കാരണമെന്ന വിധത്തില്‍ ഐഎഐബി റിപ്പോര്‍ട്ടിന് വ്യാഖ്യാനങ്ങള്‍ വന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിലെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രാഥമിക കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരരുതെന്നും വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു. അപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നിരുന്നു. ബോയിംഗ് 787-8 വിമാനത്തിന്റെ എഞ്ചിന്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് 260 പേരുടെ ജീവനെടുത്ത ദുരന്തത്തിന് കാരണമെന്ന സൂചനകളാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. Samakalika Malayalam News, Latest Malayalam News, സമകാലിക മലയാളം ന്യൂസ്, മലയാളം വാർത്തകൾ, കേരള വാർത്തകൾ, സമകാലിക മലയാളം ഓൺലൈൻ ന്യൂസ്

'പ്രാഥമിക റിപ്പോര്‍ട്ടിനെ കുറിച്ച് ഇപ്പോള്‍ ഒരു നിഗമനത്തില്‍ എത്തിച്ചേരേണ്ടതില്ല. അന്തിമ റിപ്പോര്‍ട്ട് വരുന്നതുവരെ നമുക്ക് കാത്തിരിക്കാം. ലോകത്തിലെ ഏറ്റവും മികച്ച പൈലറ്റുമാരും ജീവനക്കാരുമാണ് നമ്മുടെത്. അവര്‍ വ്യോമയാന മേഖലയുടെ നട്ടെല്ലാണ്. രാജ്യത്തെ പൈലറ്റുമാരും ജീവനക്കാരും നടത്തുന്ന എല്ലാ ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണ്, പൈലറ്റുമാരുടെ ക്ഷേമത്തിന് ഞങ്ങള്‍ ശ്രദ്ധാലുക്കളാണ്. അതിനാല്‍ ഈ ഘട്ടത്തില്‍ നമുക്ക് ഒരു നിഗമനത്തിലും എത്തിച്ചേരാതെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കാം,' അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പിഴവുകള്‍ പൈലറ്റിന്റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് പൈലറ്റ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. അന്വേഷണത്തിലെ രഹസ്യ സ്വഭാവം ആശ്ചര്യപ്പെടുത്തുന്നുവെന്നും വിവരശേഖരണത്തിന് യോഗ്യരായവരെ നിയോഗിച്ചില്ലെന്നും അസോസിയേഷന്‍ ആരോപിച്ചു. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ ശക്തമായി അപലപിക്കുന്നുവെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തനം നിലച്ചു എന്നാണു പ്രാഥമിക റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. എന്‍ജിനിലേക്ക് ഇന്ധനം പോകുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം താളം തെറ്റിയതാണ് രണ്ട് എന്‍ജിനുകളും നിലയ്ക്കാന്‍ കാരണം എന്നാണു നിഗമനം. ജൂണ്‍ 12ന് എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ 260 പേരാണു മരിച്ചത്.

The Aircraft Accident Investigation Bureau (AAIB)'s report on the Ahmedabad-London Air India plane crash last month is based on preliminary findings and one should not jump into conclusions till the final report is released, Civil Aviation Minister Kinjarapu Ram Mohan Naidu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

മുട്ടയേക്കാൾ പ്രോട്ടീൻ കിട്ടും, ഡയറ്റിലുൾപ്പെടുതേണ്ട പച്ചക്കറികൾ

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '83 കോടി' രൂപ

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT