ബാബാ രാംദേവ്/ഫയല്‍ 
India

'ഉള്ളതില്‍ കൂടുതല്‍ പറയണ്ട, ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്'; രാംദേവിനോട് കോടതി

കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ആധുനിക ചികിത്സയ്‌ക്കെതിരെ രാംദേവ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൃത്യതയില്ലാത്ത വിവരം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് പതഞ്ജലി മേധാവി ബാബാ രാംദേവിനോട് ഡല്‍ഹി ഹൈക്കോടതി. കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട് ആധുനിക ചികിത്സയ്‌ക്കെതിരെ രാംദേവ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

കോവിഡ് മരണങ്ങള്‍ക്കു കാരണം അലോപ്പതി മരുന്നുകളാണെന്നും പതഞ്ജലി പുറത്തിറക്കിയ കൊറോണില്‍ രോഗത്തിനെതിരെ ഫലപ്രദമാണെന്നും രാംദേവ് പ്രചരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി, ഡോക്ടര്‍മാരുടെ വിവിധ സംഘടനകളാണ് ഹര്‍ജി നല്‍കിയത്. വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നു പ്രചരിപ്പിക്കുന്ന രാംദേവ് കൊറോണിലാണ് രോഗം മാറാന്‍ നല്ലതെന്ന് അടുത്തിടെയും പരാമര്‍ശം നടത്തിയതായി ഡോക്ടര്‍മാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഖില്‍ സിബല്‍ പറഞ്ഞു. 

പതഞ്ജലിയുടെ കൊറോണിലിനുള്ള ലൈസന്‍സില്‍ കോവിഡിനുള്ള മരുന്നെന്നു വ്യക്തമാക്കിയിട്ടില്ല. അതു പ്രതിരോധ ശക്തി വര്‍ധിപ്പിക്കാനുള്ള മരുന്നു മാത്രമാണെന്ന് അഭിഭാഷകന്‍ പറഞ്ഞു.

'താങ്കള്‍ക്കു ഒരുപാട് അനുയായികള്‍ ഉണ്ടാവുന്നതൊക്കെ ശരിതന്നെ. എന്നാല്‍ ഔദ്യോഗികമല്ലാത്തതില്‍ കൂടുതല്‍ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.''- കോടതി പ്രതികരിച്ചു. ആയുര്‍വേദം പ്രാചീന ചികിത്സാ സമ്പ്രദായമാണെന്നും അതിന്റെ അന്തസ്സ് നിലനിര്‍ത്തേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത