പ്രതീകാത്മക ചിത്രം 
India

പിഞ്ചുകുഞ്ഞ് വിശന്ന് കരഞ്ഞു; നിലത്തെറിഞ്ഞ് കൊന്ന് അച്ഛന്റെ ക്രൂരത

ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പിഞ്ചുകുഞ്ഞിനെ അച്ഛന്‍ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊന്നു. ഒന്നര വയസ് മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് വിശന്ന് കരഞ്ഞതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്നു 25കാരന്റെ പ്രകോപനമെന്ന് പൊലീസ് പറയുന്നു.

കേസരിയ ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു വര്‍ഷം മുന്‍പായിരുന്നു പ്രതി രവി മൗര്യയും മസ്‌കനും തമ്മിലുള്ള വിവാഹം. രവിയുടെ മദ്യപാനത്തെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നു. 15 ദിവസം മുന്‍പ് ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിണങ്ങി കുഞ്ഞിനൊപ്പം മസ്‌കന്‍ ബന്ധുവീട്ടിലേക്ക് പോയി. വീട്ടിലേക്ക് മടങ്ങിവരാന്‍ മസ്‌കന്‍ കൂട്ടാക്കിയില്ല. 

തുടര്‍ന്ന് കുഞ്ഞിനെ ബലംപ്രയോഗിച്ച് രവി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രിയില്‍ മദ്യലഹരിയില്‍ വീട്ടിലെത്തിയ രവി, പിഞ്ചുകുഞ്ഞ് വിശന്ന് കരയുന്നത് കണ്ട് രോഷാകുലനായി  മകനെ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കുഞ്ഞ് തത്ക്ഷണം തന്നെ മരിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മസ്‌കന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ അമ്മയുടെ പരാതിയില്‍ രവിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് പറയുന്നു. പ്രതിയെ പിടികൂടുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT