ഫയല്‍ ചിത്രം 
India

വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ; അറസ്റ്റ്

ഡൽഹി - ബംഗളൂരു ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ 40 വയസുകാരനാണ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: വിമാനത്തിൻറെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഡൽഹി - ബംഗളൂരു ഇൻഡിഗോ (6ഇ 308) വിമാനത്തിലെ യാത്രക്കാരനായ 40 വയസുകാരനെ എയർപ്പോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ‌കാൺപൂർ നവാബ്ഗഞ്ച് സ്വദേശി ആർ പ്രതീക് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ്യപിച്ചിരുന്നെന്നാണ് വിമാനക്കമ്പനി അധികൃതർ പറഞ്ഞത്. 

ഡൽഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ രാവിലെ എട്ട് മണിയോടടുത്താണ് സംഭവം. യാത്രക്കാരൻ വാതിൽ തുറക്കാൻ ശ്രമിക്കുന്ന വിവരം കാബിൻ ക്രൂ ക്യാപ്റ്റനെ അറിയിക്കുകയും ഇയാളെ തടയുകയുമായിരുന്നു. വിമാനം ബംഗളൂരു വിമാനത്താവളത്തിൽ  എത്തിയതിന് പിന്നാലെ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT