വീഡിയോ ദൃശ്യം 
India

വനിതാ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ കയറിപ്പിടിച്ച് സുരക്ഷാ ജീവനക്കാരന്‍; വീഡിയോ വൈറല്‍; അന്വേഷണം

ഹോസ്റ്റലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹോസ്റ്റലില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം. ഡല്‍ഹി കരോള്‍ബാഗിലെ വനിതാ ഹോസ്റ്റലിലാണ് മദ്യപിച്ചെത്തിയ സുരക്ഷാ ജീവനക്കാരന്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ചത്‌. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു

ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ കൂട്ടത്തോടെ നടന്നുപോകുന്നതും പിന്നാലെ ഇവര്‍ ഭയന്ന് തിരിച്ചോടുന്നതുമാണ് പുറത്തുവന്ന വീഡിയോയില്‍ ഉള്ളത്. ഇതിനുപിന്നാലെയാണ് ഒരു പെണ്‍കുട്ടിയെ സുരക്ഷാജീവനക്കാരന്‍ കയറിപ്പിടിക്കുന്നത്. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഹോസ്റ്റലില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സെന്‍ട്രല്‍ ഡിസ.പി. ശ്വേത ചൗഹാന്‍ അറിയിച്ചു. പരാതിക്കാരി മൊഴി നല്‍കാത്തതിനാല്‍ നിയമോപദേശം തേടിയെന്നും തുടര്‍ന്നാണ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്വമേധയാ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്തതെന്നും ഡിസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഡല്‍ഹി വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT