പ്രതീകാത്മക ചിത്രം 
India

മദ്യലഹരിയില്‍ 30കാരിയെ കഴുത്തുഞെരിച്ചു കൊന്നു; ഒപ്പം കിടന്നുറങ്ങി; ഭര്‍ത്താവ് അറസ്റ്റില്‍

മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: മദ്യലഹരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി. നോര്‍ത്ത് ഡല്‍ഹിയിലെ ബുരാരി പ്രദേശത്താണ് സംഭവം. മുപ്പത്തിരണ്ടുകാരനായ പ്രതി രാജ്  കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ബുധനാഴ്ചയാണ് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. വിവരമറിഞ്ഞ് എത്തിയ പൊലീസ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ ഹഷിക എന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ മരുമകന്‍ വീട് വിട്ട് പോയതായും അമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സഹോദരിയുടെ വീട്ടില്‍ നിന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതിയുടെ ഭര്‍ത്താവ് കുമാര്‍ ഫോട്ടോഗ്രാഫറാണെന്ന് പൊലീസ് പറഞ്ഞു. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഭാര്യവീട്ടിലേക്ക് താമസം മാറിയിരുന്നു. ഭാര്യ വീടിന് സമീപം ചെറിയ പലചരക്ക് കട തുടങ്ങിയിരുന്നു. അതിനടുത്ത് ഇയാളും പ്ലംബറായി ജോലി ചെയ്തിരുന്നു. ഇവര്‍ തമ്മില്‍ ചെറിയ കാര്യത്തിന് പോലും സ്ഥിരമായി വഴക്കടിക്കുമായിരുന്നു. ഇതേ തുടര്‍ന്ന് മദ്യപാനം ഇയാള്‍ പതിവാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ഇരുവരും വഴക്കിട്ടു. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഇവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്ത് കിടന്നുറങ്ങി. പുലര്‍ച്ചെ നാലരയ്ക്ക് എഴുന്നറ്റപ്പോള്‍ ഭാര്യ അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് വീട്ടില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി