പ്രതീകാത്മക ചിത്രം 
India

ഭാര്യയെ കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടു; മദ്യലഹരിയില്‍ ആറുവയസുകാരിയെ തീകൊളുത്തി അച്ഛന്‍

ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആറുവയസുകാരിയെ അച്ഛന്‍ തീകൊളുത്തി . കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പ്രകോപനമെന്ന് പൊലീസ് പറയുന്നു. 20 ശതമാനം പൊള്ളലേറ്റ പെ്ണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാംബല്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. ജോഗേന്ദ്രയാണ് മകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. കുട്ടിയുടെ കഴുത്തിനും മുഖത്തും കൈകളിലും പൊള്ളലേറ്റ പാടുണ്ട്. ജോഗേന്ദ്രയ്ക്ക് മദ്യപാനശീലമുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. മദ്യപിച്ചെത്തി കുടുംബാംഗങ്ങളുമായി വഴക്കിടുന്നത് പതിവാണെന്ന് പൊലീസ് പറയുന്നു.

മദ്യലഹരിയില്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം യുവാവ് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബന്ധുക്കള്‍ ഓടിയെത്തുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്നെ കൊല്ലാനായിരുന്നു ജോഗേന്ദ്ര ഉദ്ദേശിച്ചിരുന്നതെന്ന് ഭാര്യ ആരോപിച്ചു. ഇതില്‍ പരാജയപ്പെട്ടപ്പോള്‍ മകള്‍ക്ക് എതിരെ തിരിയുകയായിരുന്നുവെന്നും ഭാര്യ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ