പുനെയിലെ തിരക്കുള്ള റോഡില്‍ ഇരുന്ന് ഗതാഗത തടസം സൃഷ്ടിച്ച യുവതി 
India

മദ്യപിച്ച് ലക്കുകെട്ട് നടുറോഡില്‍ കിടന്ന് യുവതിയുടെ പരാക്രമം, അന്വേഷണം- വീഡിയോ വൈറല്‍

മദ്യപിച്ച് ലക്കുകെട്ട യുവതി രാത്രിയില്‍ ഗതാഗതം തടസപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മദ്യപിച്ച് ലക്കുകെട്ട യുവതി രാത്രിയില്‍ ഗതാഗതം തടസപ്പെടുത്തി. ബഹളം വെച്ചും റോഡില്‍ കിടന്ന് കോമാളിത്തരം കാണിച്ചും വാഹനഗതാഗതം തടസപ്പെടുത്തുന്ന യുവതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് യുവതിയെ കുറിച്ച് അന്വേഷണം ആരംഭിച്ചു.

പുനെയിലെ തിരക്കുള്ള റോഡില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തിരക്കുള്ള റോഡിന്റെ നടുവില്‍ ഇരുന്ന് യുവതി ബഹളം വെയ്ക്കുന്നതും റോഡില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
യുവതി മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ വാഹനഗതാഗതം തടസപ്പെട്ടു. വാഹനങ്ങള്‍ വേഗത കുറച്ച് പോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. 

സംഭവം അറിഞ്ഞ് പൊലീസ് വരുന്നത് അറിഞ്ഞ് യുവതി കടന്നുകളഞ്ഞതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും