EAC-PM Proposes Ending Sterilisation Incentives & ASHA Population Control Benefits AI Generated Image
India

'ജനന നിയന്ത്രണ കാലം കഴിഞ്ഞു'; ആശമാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി

എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള 'രണ്ട് കുട്ടി നയം' സംബന്ധിച്ച ചട്ടങ്ങള്‍ പിന്‍വലിക്കണമെന്നും സമിതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍, വന്ധ്യംകരണ പ്രചാരണവുമായി ബന്ധപ്പെട്ട പ്രോത്സാഹന സമ്മാനങ്ങളും ആനുകൂല്യങ്ങളും അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ ചെയ്തു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ മതിയെന്ന രീതിയില്‍ കുടുംബം ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതില്‍ പങ്കാളികളാകുന്ന ആശ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക ഇന്‍സെന്റീവുകള്‍ പൂര്‍ണമായും എടുത്തുകളയണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്ന്.

വന്ധ്യംകരണവുമായി ബന്ധപ്പെട്ട നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങള്‍, സ്വീകര്‍ത്താക്കള്‍ക്കുള്ള പണമിടപാടുകള്‍, വേതന നഷ്ടപരിഹാരം, സേവന ദാതാക്കള്‍ക്കുള്ള വര്‍ദ്ധിപ്പിച്ച പ്രോത്സാഹന തുകകള്‍ എന്നിവ പൂര്‍ണമായി പിന്‍വലിക്കാനും സമിതി ശുപാര്‍ശ ചെയ്യുന്നു. ഇന്ത്യയുടെ മൊത്തത്തിലുള്ള ഫെര്‍ട്ടിലിറ്റി നിരക്ക് നിലവില്‍ 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇത് മാതൃകാപരമായ പ്രത്യുല്‍പാദന നിരക്കിനേക്കാളും താഴെയാണ്. എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള 'രണ്ട് കുട്ടി നയം' സംബന്ധിച്ച ചട്ടങ്ങള്‍ പിന്‍വലിക്കണം.

ദേശീയ, സംസ്ഥാന നയങ്ങളില്‍ നിന്നും ഔദ്യോഗിക രേഖകളില്‍ നിന്നും ജനസംഖ്യാ നിയന്ത്രണമോ പ്രത്യേക എണ്ണത്തില്‍ പരിമിതപ്പെടുത്തുന്നതോ സംബന്ധിച്ച പരാമര്‍ശങ്ങളും പദപ്രയോഗങ്ങളും പൂര്‍ണമായി നീക്കം ചെയ്യുക, കുടുംബസൂത്രണവുമായി ബന്ധപ്പെട്ട അവാര്‍ഡുകള്‍, ലോക ജനസംഖ്യാ ദിനാഘോഷങ്ങള്‍, വാസെക്ടമി പക്ഷാചരണം എന്നിവ അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പശ്ചിമ ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും പ്രത്യുല്‍പാദന നിരക്ക് മാതൃകാ നിരക്കിനേക്കാള്‍ താഴെ എത്തിയിട്ട് രണ്ട് പതിറ്റാണ്ടിലധികം കഴിഞ്ഞു. അതിനാല്‍ നിലവിലെ ജനസംഖ്യാ യാഥാര്‍ത്ഥ്യത്തിന് അനുസൃതമായി കുടുംബാസൂത്രണ നയങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് സമിതി വ്യക്തമാക്കി.

EAC-PM Recommends Ending Sterilisation Incentives and ASHA Worker Benefits as India's Fertility Rate Drops

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മത്സരയോട്ടം വേണ്ട'; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

'രാധയില്ലാതെ കൃഷ്ണഭക്തി പൂർണമാകില്ല', ദിവ്യപ്രേമത്തിന്റെയും ഭക്തിയുടെയും ഓർമ പുതുക്കുന്ന ദിനം; ഇന്ന് രാധാഷ്ടമി, ആചരിക്കുന്ന വിധം

പരീക്ഷയ്ക്കിടെ ചാറ്റ് ജിപിടി ഉപയോഗിച്ചത് പിടികൂടി; ഐഐടി ബോംബെ വിദ്യാര്‍ഥി ജീവനൊടുക്കി, പ്രതിഷേധം

'ഞാനും മമ്മൂട്ടിയും ഒറ്റ ഫ്രെയിമിൽ, അത് പറയുമ്പോൾ എന്റെ ശബ്ദമിടറി, ഉറപ്പായും കണ്ണ് നിറഞ്ഞിരുന്നു'; സന്തോഷം പങ്കുവച്ച് ആനന്ദ് മന്മഥൻ

ദക്ഷിണ റെയിൽവേയിൽ സ്‌കൗട്ട് & ഗൈഡുകാർക്ക് അവസരം; നിയമനം കേരളത്തിൽ !