ED arrests Chaitanya Baghel son of Bhupesh Baghel ANI
India

മദ്യനയ അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇ ഡി ; ഭൂപേഷ് ബാഗലിന്റെ മകൻ അറസ്റ്റില്‍

കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗലിന്റെ വസതിയില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ്.

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ഛത്തീസ്ഗഢ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിന്റെ മകനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്‌സ്‌മെന്‍ഫ് ഡയറക്ടറേറ്റ് (ഇഡി). ഛത്തീസ്ഗഢ് മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് വ്യവസായി കൂടിയായ ചൈതന്യ ബാഗലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ഭൂപേഷ് ബാഗലിന്റെ വസതിയില്‍ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ചൈതന്യയുടെ അറസ്റ്റ്.

ഛത്തീസ്ഗഢില്‍ ഭൂപേഷ് ഭാഗല്‍ നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മദ്യ നയവുമായി ബന്ധപ്പെട്ട് അഴിമതി നടന്നു എന്ന ആരോപണത്തില്‍ സംസ്ഥാന ആന്റി കറപ്ഷന്‍ ബ്യൂറോ നേരത്തെ കേസ് എടുത്തിരുന്നു. മുന്‍ എക്സൈസ് മന്ത്രി കവാസി ലഖ്മ ഉള്‍പ്പെടെ 70 പേരെ പ്രതിചേര്‍ത്തായിരുന്നു കേസ്. മദ്യനയ അഴിമതി കേസില്‍ സംസ്ഥാന സര്‍ക്കാരിന് 2161 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലപാട്. അഴിമതിയിലൂടെ സ്വന്തമാക്കിയ പണം കടലാസുകമ്പനികളിലൂടെ ചൈതന്യയും കൂട്ടാളികളും വെളുപ്പിച്ചെന്നാണ് ഇഡി കേസ്.

മുന്‍ മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നടപടി ഇതിനോടകം രാജ്യത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നിശ്ശബ്ദമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് എന്ന് ഭൂപേഷ് ബാഗല്‍ പ്രതികരിച്ചു. സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തില്‍ അദാനി വിഷയം ഉന്നയിക്കാനിരിക്കെയാണ് ഇ ഡി നടപടി. മോദിയും അമിത്ഷായുടെ ഇഡിയെ തന്റെ വീട്ടിലേക്ക് അയച്ചതിലൂടെ തങ്ങളുടെ ബോസിനെ സന്തോഷിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും ബാഗേല്‍ പ്രതികരിച്ചു.

The Enforcement Directorate (ED) on Friday arrested Chaitanya Baghel, son of former Chhattisgarh chief minister Bhupesh Baghel in liquor 'scam' linked money laundering case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

ക്രൂഡ് ഓയില്‍ മാത്രമല്ല, സണ്‍ഫ്ളവര്‍ ഓയിലും റഷ്യയില്‍നിന്ന്; ഇറക്കുമതിയില്‍ വന്‍ വളര്‍ച്ച

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു | Karunya KR 728 Lottery Result

അതിദാരിദ്ര്യമുക്തം പ്രഖ്യാപനച്ചടങ്ങിന് ചെലവ് ഒന്നരക്കോടി, പണം കണ്ടെത്താന്‍ കുറുക്കുവഴി

അമ്മ കാത്തിരുന്ന് കിട്ടിയ മകന്‍, നിലത്ത് വെക്കാതെയാണ് ശരത്തിനെ വളര്‍ത്തിയത്; ഒരു വര്‍ഷം മുമ്പ് അമ്മയും പോയി; 'ഓട്ടോഗ്രാഫ്' താരത്തെ ഓര്‍ത്ത് ശ്രീക്കുട്ടി

SCROLL FOR NEXT