അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ ഫയൽ
India

ഡല്‍ഹി മദ്യനയ അഴിമതി: കെജരിവാളിനെയും സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഇഡിക്ക് കേന്ദ്രത്തിന്റെ അനുമതി

പിഎംഎല്‍എ നിയമപ്രകാരം വിചാരണ നടത്താനാണ് ഇഡിക്ക് അനുമതി ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെയും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രോസിക്യൂട്ട് ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയത്തിന്റെ നടപടി. പിഎംഎല്‍എ നിയമപ്രകാരം വിചാരണ നടത്താനാണ് ഇഡിക്ക് അനുമതി ലഭിച്ചത്.

പ്രത്യേക അനുമതി ലഭിക്കാതെ കള്ളപ്പണം തടയല്‍ നിയമപ്രകാരം, കുറ്റപത്രം നല്‍കാനുള്ള വിചാരണ കോടതി തീരുമാനത്തെ അരവിന്ദ് കെജരിവാള്‍ ചോദ്യം ചെയതിരുന്നു. ഇതേത്തുടര്‍ന്ന് കുറ്റം ചുമത്തുന്നത് ഡല്‍ഹിയിലെ പ്രത്യേക പിഎംഎല്‍എ കോടതി വൈകിപ്പിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിരിക്കുന്നത്.

അതേസമയം, അഴിമതി നിരോധന നിയമപ്രകാരം അരവിന്ദ് കെജരിവാളിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സിബിഐ, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് പ്രോസിക്യൂഷന് അനുമതി നേടിയിരുന്നു. സുപ്രീംകോടതി ഉത്തരവ് പ്രകാരം, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍, സിബിഐ നേടിയതിന് സമാനമായി, ഇഡിക്കും പ്രോസിക്യൂഷന് പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ടായിരുന്നു.

വിവാദമായ ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാളും ആം ആദ്മി പാര്‍ട്ടിയും കോഴ വാങ്ങിയെന്നാണ് കേസ്. ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങി കേസുമായി ബന്ധപ്പെട്ട് 245 സ്ഥലങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. കേസില്‍ അരവിന്ദ് കെജരിവാള്‍, മനീഷ് സിസോദിയ, സഞ്ജയ് സിങ്്, വിജയ് നായര്‍ എന്നിവരുള്‍പ്പെടെ ഒരു ഡസനിലേറെ പേരെ അറസ്റ്റ് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT