മുഹമ്മദ് അസ്ഹറുദ്ദിന്‍  എക്‌സ്
India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണം, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന് ഇഡി നോട്ടീസ്

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ(എച്ച്സിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസയച്ച് എന്‍ഫോഴ്‌സമെന്റ് ഡയറക്‌ട്രേറ്റ്(ഇഡി).

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ(എച്ച്സിഎ) സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി. മുന്‍ കോണ്‍ഗ്രസ് എംപിയായ അസ്ഹറുദ്ദിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇഡി പരിശോധന നടത്തിയിരുന്നു. എച്ച്സിഎയുടെ 20 കോടി രൂപയുടെ ഫണ്ട് ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് തെലങ്കാന അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) സമര്‍പ്പിച്ച മൂന്ന് എഫ്‌ഐആറുകളുടെയും കുറ്റപത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് കേസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT