ആനക്കൂട്ടത്തെ കണ്ട് ഭയന്ന് കാറിന്റെ പിന്‍ സീറ്റിലിരുന്നയാള്‍ ഇറങ്ങിയോടുന്ന ദൃശ്യം 
India

കാറിന്റെ അരികിലേക്ക് പാഞ്ഞടുത്ത് ആനക്കൂട്ടം; ഒടുവില്‍ - വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിന്റെ നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആനക്കൂട്ടത്തില്‍ കുട്ടിയാനകള്‍ ഉണ്ടെങ്കില്‍ ചെറിയ ഒരു പ്രകോപനം മതി, ആനക്കൂട്ടം അക്രമാസക്തരാകാന്‍. ഇപ്പോള്‍ അത്തരത്തില്‍ അക്രമാസക്തരാകുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. കാടിനോട് ചേര്‍ന്നുള്ള റോഡാണ് പശ്ചാത്തലം. റോഡരികിലൂടെ വരികയാണ് ആനക്കൂട്ടം. ആനക്കൂട്ടത്തില്‍ കുട്ടിയാന ഉണ്ട്.

ആനക്കൂട്ടത്തെ കണ്ട് വാഹനങ്ങള്‍ നിര്‍ത്തുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ നടുറോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിന്റെ അരികിലേക്ക് ആനക്കൂട്ടം കുതിച്ചെത്തുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ആനക്കൂട്ടത്തെ കണ്ട് കാറിന്റെ പിന്‍ സീറ്റിലിരുന്നയാള്‍ പുറത്തേയ്ക്ക് ഇറങ്ങി ഓടുന്നത് കാണാം. എന്നാല്‍ ഡ്രൈവര്‍ കാറില്‍ തന്നെയുണ്ട്. കാറിന്റെ അരികില്‍ എത്തിയ ആനക്കൂട്ടം, കാര്‍ ആക്രമിക്കാന്‍ തുടങ്ങി. എന്‍ജിന്‍ ഓഫ് ചെയ്യാതെ വാഹനം ഇരമ്പിച്ചപ്പോള്‍ ആനകള്‍ ആക്രമിക്കുന്നതില്‍ നിന്ന് അല്‍പ്പം പിന്മാറി. ഈസമയം വാഹനം പിന്നോട്ടെടുത്ത് രക്ഷപ്പെടുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT