രമാകാന്ത് രഥ്  എക്സ്
India

കവി രമാകാന്ത് രഥ് അന്തരിച്ചു

ഒഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ ആധുനിക കവികളില്‍ ഒരാളാണ് രമാകാന്ത് രഥ്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പ്രശസ്ത ഒഡിയ കവി രമാകാന്ത് രഥ് അന്തരിച്ചു. 90 വയസ്സായിരുന്നു. ഭുവനേശ്വറിലെ കാര്‍വേല്‍ നഗറിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ഒഡിയ സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ ആധുനിക കവികളില്‍ ഒരാളാണ് രമാകാന്ത് രഥ്. പത്മവിഭൂഷണ്‍, സരസ്വതി സമ്മാന്‍ ബിഷുവ സമ്മാൻ, സരള അവാർഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ മുന്‍ പ്രസിഡന്റാണ്. ബ്യൂറോക്രാറ്റ് ആയിരുന്ന അദ്ദേഹം, അന്തരിച്ച ബിജു പട്‌നായിക് ഒഡീഷ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

അന്തരിച്ച നന്ദിനി സത്പതി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന്റെ ഇതിഹാസകാവ്യമായ ശ്രീരാധ ഏറെ പ്രശസ്തമാണ്. കാതെ ദിനാര, സന്ദിഗ്ധ മൃഗയ, സപ്തമ ഋതു, സചിത്ര അന്ധാര, ശ്രേഷ്ഠ കവിത തുടങ്ങിയവ രമാകാന്തിന്റെ പ്രശസ്ത കൃതികളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT