പ്രതീകാത്മക ചിത്രം 
India

ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപുരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ മജല്‍ട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ 3 പേരാണ് സംഘത്തിലെന്നാണ് വിവരം. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഭീകരരെ സുരക്ഷാ സേന വളഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മജല്‍ട്ട മേഖലയിലെ സോന്‍ ഗ്രാമത്തില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുമായി ബന്ധമുള്ള തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ നടന്നത്.

സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെയും (എസ്ഒജി) സിആര്‍പിഎഫിന്റെയും സംയുക്ത സംഘമാണ് ഭീകരരെ വളഞ്ഞതെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. തിരച്ചിലിനിടെ ഭീകരര്‍ സുരക്ഷാ സേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ഇതോടെ സൈനികരും തിരിച്ചടിച്ചു. കൂടുതല്‍ സേനയെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

Encounter breaks out between security forces, terrorists in Jammu & Kashmir’s Udhampur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാര്‍ട്ടി തീരുമാനിക്കും'; സ്ഥാനാര്‍ഥിത്വം എഐസിസിക്ക് വിട്ട് കെ സുധാകരന്‍

'എന്റെ മകന്റെ വിവാഹം പോലെ ഫീൽ ചെയ്യുന്നു; അത്രയും ബന്ധമുണ്ട് എനിക്ക് ബ്ലെസിയും കുടുംബവുമായി'

സംസ്ഥാനത്ത് അൾട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്

ചക്ക ചിപ്സ് ഉണ്ടാക്കുമ്പോൾ ക്രിസ്പി ആക്കാൻ ഒരു പൊടിക്കൈ

വിറ്റാമിൻ സിയുടെ അളവ് കുറവാണോ? എങ്കിൽ ഈ പഴങ്ങൾ കഴിക്കൂ

SCROLL FOR NEXT