Dr S Jaishankar 
India

ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കും, കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിച്ചു തുടങ്ങി; കേന്ദ്രമന്ത്രി ജയ്ശങ്കര്‍ രാജ്യസഭയില്‍

ആഗോള ഊര്‍ജ്ജ വിപണികള്‍ക്കും ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും പശ്ചിമേഷ്യയിലെ സമാധാനം നിർണായകമെന്ന് കേന്ദ്രമന്ത്രി പറ‍ഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍. മേഖലയിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. ടെഹ്‌റാനിലെ ഇന്ത്യാക്കാന്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണെന്നും കേന്ദ്രമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

മധ്യപൗരസ്ത്യ ദേശത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം സംഭാഷണവും നയതന്ത്രവുമാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ താമസിക്കുന്ന മേഖലയിലെ സംഭവവികാസങ്ങള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രധാനമന്ത്രി സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ സംഭാഷണവും നയതന്ത്രവും പിന്തുടരണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

പശ്ചിമേഷ്യ സ്ഥിരത കൈവരിക്കണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഗള്‍ഫ് രാജ്യങ്ങളിലുണ്ട്. അവരെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ആശങ്കയുണ്ട്. ഇന്ത്യയുടെ താല്‍പ്പര്യത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നു. ആഗോള ഊര്‍ജ്ജ വിപണികള്‍ക്കും ഇന്ത്യയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കും പശ്ചിമേഷ്യയിലെ സ്ഥിരത നിര്‍ണായകമാണെന്ന് കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു

സംഘര്‍ഷം രൂക്ഷമായി തുടരുന്നത് മേഖലയിലെ വിതരണ ശൃംഖലയ്ക്ക് പ്രതിബന്ധമാണ്. ഊര്‍ജ്ജ വിതരണം, കപ്പല്‍ റൂട്ടുകള്‍, ആഗോള വ്യാപാരം തുടങ്ങിയവയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയിലും വിതരണ ശൃംഖലയിലും സംഘര്‍ഷം സൃഷ്ടിക്കുന്ന ആഘാതം വിലയിരുത്തി വരികയാണ്. സംഗര്‍ഷത്തില്‍ ഇറാനിലെ നേതൃതലത്തില്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക സമഗ്രതയും മാനിക്കേണ്ടത് അത്യാവശ്യമാണ്. സംഭാഷണമാണ് മുന്നോട്ടുള്ള വഴിയെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു.

പ്രതിപക്ഷത്തിന്റെ കനത്ത ബഹളത്തിനിടെയായിരുന്നു കേന്ദ്രമന്ത്രി ജയ്ശങ്കര്‍ രാജ്യസഭയില്‍ പ്രസ്താവലന നടത്തിയത്. ഗള്‍ഫ് മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ജീവിതത്തിലും ആഗോള ഇന്ധന വിലയിലും സംഘര്‍ഷം കനത്ത ആഘാതം ഏല്‍പ്പിക്കുന്നതായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. കേന്ദ്രമന്ത്രി പ്രസ്താവന നടത്തുന്നതിനു പകരം, ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം ഏകപക്ഷീയമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

External Affairs Minister Dr S Jaishankar has said that the central government is committed to ensuring the safety of Indians in the Middle East conflict.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവകാശവാദം ഉന്നയിച്ച് സിപി ജോണും വിഎസ് ശിവകുമാറും; കോണ്‍ഗ്രസിന് കീറാമുട്ടിയായി തിരുവനന്തപുരം മണ്ഡലം

ജോലി കിട്ടി വിദേശത്തേയ്ക്ക് പോകാന്‍ നില്‍ക്കുകയാണോ?; ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ഇപിഎഫ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാകാം

'സ്വതന്ത്രനായി മത്സരിക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും'; രാഹുല്‍ മാങ്കൂട്ടത്തില്‍

ഓക്‌സിജന്‍ മാസ്‌ക് വെച്ച് കിടക്കുമ്പോഴും ഒരു വശത്ത് സ്‌ക്രീനില്‍ കളി കണ്ട് അമ്മ; സഞ്ജുവിന്റെ വീട് സന്ദര്‍ശിച്ച് എം എ ബേബി

ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

SCROLL FOR NEXT