അതാര്‍ സിങ് ബദാന 
India

ബിജെപി മുന്‍ എംഎല്‍എയെ ഗ്രാമീണര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; അക്രമം ക്രഷര്‍ യൂണിറ്റ് തുറക്കാനുള്ള നീക്കത്തിനിടെ

കരിങ്കല്‍ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു അക്രമം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ജയ്പൂര്‍: ബിജെപി മുന്‍ എംഎല്‍എ ഗ്രാമീണരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചു. മുന്‍ ബിജെപി എംഎല്‍എ അതാര്‍ സിങ് ബദാനയാണ് മരിച്ചത്. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് സംഭവം. കരിങ്കല്‍ ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു അക്രമം.

ഭോണ്ട ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തന്റെ കരിങ്കല്‍ ക്വാറി സന്ദര്‍ശിക്കാനെത്തിയതായിരുന്നു അതാര്‍ സിങ് ബദാനയും സഹായി ഗഗന്‍ ശര്‍മ്മയും. സ്ഥലത്തെത്തിയ അതാര്‍ സിങും ഗ്രാമീണരുമായി തര്‍ക്കമുണ്ടായി. സംഘര്‍ഷത്തിനിടെ നാട്ടുകാര്‍ വടികളും കല്ലുകളും ഉപയോഗിച്ച് ബദാനയെയും ഗഗനെയും ആക്രമിക്കുകയായിരുന്നുവെന്ന് സര്‍ക്കിള്‍ ഓഫീസര്‍ നീരജ് ഭരദ്വാജ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വെയറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബദാനയെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. സഹായി ഗഗന്‍ ശര്‍മ്മ ഭരത്പൂരില്‍ ചികിത്സയിലാണ്.

പുല്‍മേട് ബിജെപി എംഎല്‍എയായിരുന്ന അതാര്‍ സിങ് ബദാന കയ്യേറി അനധികൃത ഖനനം നടത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഒരു വര്‍ഷം മുമ്പ് പൂട്ടിച്ച ക്രഷര്‍ യൂണിറ്റ് വീണ്ടും തുറക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു.

Ex-BJP MLA Bhadana killed by villagers following dispute over restarting stone crusher

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; നാളെ മുതല്‍ മഴ, തുലാവര്‍ഷം എത്തിയേക്കും

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല