മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി 
India

മദ്യപിച്ച് കാറോടിച്ചു; ഗേറ്റ് ഇടിച്ചു തെറിപ്പിച്ചു; മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റില്‍

പാര്‍പ്പിട സമുച്ചയത്തിലെ ഗേറ്റില്‍ കാറിടിച്ച് കയറ്റിയ സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മദ്യപിച്ച് കാറോടിച്ച് ബാന്ദ്രയിലെ പാര്‍പ്പിട സമുച്ചയത്തിലെ ഗേറ്റ് കാറിടിച്ച് തകര്‍ത്ത സംഭവത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം.

സംഭവത്തിന് പിന്നാലെ വിനോദ് കാംബ്ലി സെക്യൂരിറ്റി ജീവനക്കാരുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത കാംബ്ലിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

കാംബ്ലിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് എടുത്തു. അലമാസമായ ഡ്രൈവിങ്ങ്, മറ്റുള്ളവരുടെ ജീവന്‍ അപകടത്തില്‍ പെടുത്താന്‍ ശ്രമിച്ചത്, അമിതവേഗതയില്‍ വണ്ടിയോടിച്ച് നാശനഷ്ടം വരുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !