Excessive use of mobile phones is causing increase in divorce cases chat gpt /ai
India

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ കൊണ്ടുവന്നു. എങ്കിലും അവയുടെ ദുരുപയോഗം ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ചെന്നൈ: മൊബൈല്‍ ഫോണുകളുടെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ കൂടാന്‍ കാരണമായെന്ന് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി ആര്‍ സ്വാമിനാഥന്‍. വ്യക്തിബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് പുതിയ സാങ്കേതിക വിദ്യ കാരണമാകുന്നുവെന്ന് മദ്രാസ് ഐഐടിയില്‍ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

പുതിയ സാങ്കേതികവിദ്യ സൗകര്യങ്ങള്‍ കൊണ്ടുവന്നു. എങ്കിലും അവയുടെ ദുരുപയോഗം ബന്ധങ്ങള്‍ തകരാന്‍ കാരണമാകുന്നുണ്ട്. അടുത്തകാലത്ത് വിവാഹമോചനക്കേസുകള്‍ പെരുകുന്നതിന് മൊബൈല്‍ ഫോണുകള്‍ കാരണമായിട്ടുണ്ടെന്ന് അഭിഭാഷകനെന്ന നിലയിലും ജഡ്ജി എന്ന നിലയിലുമുള്ള വര്‍ഷങ്ങളുടെ അനുഭവത്തില്‍നിന്ന് പറയാനാവും. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ ഒഴിവാക്കുന്നതിന് ആരോഗ്യകരമായ ആശയവിനിമയവും സുതാര്യതയും ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.

Excessive use of mobile phones is causing increase in divorce cases: Justice G R Swaminathan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

രാമനും രാവണനും ബദലായി മെസിയും റൊണാൾഡോയും; ഒറ്റപ്പാലത്തെ പാവക്കൂത്ത് പന്തലിൽ പന്തുരുളുന്നു

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്; പവന് 200 രൂപ കുറഞ്ഞു

കിടക്കയിൽ നിന്ന് മാറിയാൽ ഭയം, മടിയെന്ന് വിളിച്ച് തള്ളരുത്; എന്താണ് 'ക്ലിനോമാനിയ'?

മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യങ്ങളും സന്ദേശവും അയച്ചു; എസ്എഫ്‌ഐ നേതാവിനെതിരെ പരാതി

SCROLL FOR NEXT