പ്രതീകാത്മക ചിത്രം 
India

കന്നുകാലികൾ കൃഷിയിടത്തിൽ കയറി; മധ്യപ്രദേശിൽ നാല് പേരെ വെടിവെച്ചു കൊന്നു, മൂന്ന് പേർക്ക് പരിക്ക്

പ്രശ്‌നം പരിഹരിക്കാന്‍ കൂടിയ പഞ്ചായത്തിനിടെ സംഘർഷം ഉണ്ടായി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കൃഷിയിടത്തില്‍ കന്നുകാലികള്‍ കയറുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തില്‍ മധ്യപ്രദേശിൽ നാല് പേര്‍ വെടിയേറ്റു മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. മധ്യപ്രദേശിലെ ഡാറ്റിയയിലാണ് സംഭവം. കൃഷിയിടത്തില്‍ കന്നുകാലികള്‍ കയറുന്നതില്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നേരത്തെ തര്‍ക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം തര്‍ക്കം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു. 

പ്രശ്‌നം പരിഹരിക്കാന്‍ ബുധനാഴ്ച പഞ്ചായത്ത് കൂടുന്നുതിനിടെ വീണ്ടും തര്‍ക്കമുണ്ടാവുകയും ഇരുവിഭാഗവും പരസ്പരം വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് ഡാറ്റിയ എസ്‌പി പ്രദീപ് ശര്‍മ പറഞ്ഞു. മരിച്ചവരില്‍ മൂന്ന് പേര്‍ ഡങ്കി വിഭാഗത്തില്‍ പെടുന്നവരും ഒരാള്‍ പാല്‍ വിഭാഗത്തില്‍ പെട്ടയാളുമാണ്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും എസിപി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

SCROLL FOR NEXT