ചിത്രം: എഎന്‍ഐ 
India

വിദഗ്ധ ചികിത്സ: ലാലു പ്രസാദ് യാദവിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി

എയര്‍ ആംബുലന്‍സിലാണ് പട്‌നയിലെ പരസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്


പട്‌ന: വീണ് തോളെല്ലിന് പരിക്കേറ്റ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ ഡല്‍ഹിയിലേക്ക് മാറ്റി. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഇന്നു രാത്രി തന്നെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിക്കും. എയര്‍ ആംബുലന്‍സിലാണ് പട്‌നയിലെ പരസ് ആശുപത്രിയില്‍ നിന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് മാറ്റിയത്.

മകളും രാജ്യസഭ എംപിയുമായ മിസ ഭാരതിയും ഒരുസംഘം ഡോക്ടര്‍മാരും അദ്ദേഹത്തിനൊപ്പമുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെ സന്ദര്‍ശിച്ചിരുന്നു. 

'ലാലു ഞങ്ങളുടെ പഴയ സുഹൃത്താണ്. അദ്ദേഹത്തിന്റെ ചികിത്സയ്ക്കായുള്ള മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കും. അദ്ദേഹത്തിന് വേഗം സുഖംപ്രാപിക്കാനായി പ്രാര്‍ത്ഥിക്കുന്നു'- നിതീഷ് കുമാര്‍ പറഞ്ഞു. 

നിരവധി രോഗങ്ങളാല്‍ ലാലു ക്ഷീണിതനാണെന്നും അദ്ദേഹത്തെ ചിലപ്പോള്‍ മികച്ച ചികിത്സയ്ക്ക് വേണ്ടി സിംഗപ്പൂരിലേക്ക് കൊണ്ടുപോകുമെന്നും മകനു ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് പറഞ്ഞു. 

തേജസ്വിയും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ലാലുവിന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കള്‍ തേജസ്വിയുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണ ലാലുവിന്റെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT