ഡല്‍ഹി കോടതിയില്‍ സ്‌ഫോടനം നടന്നപ്പോള്‍, എഎന്‍ഐ ചിത്രം 
India

ഡല്‍ഹി കോടതിയില്‍ സ്‌ഫോടനം, പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്;  നടപടികള്‍ നിര്‍ത്തിവെച്ചു

രാജ്യതലസ്ഥാനത്തെ രോഹിണി കോടതിയില്‍ സ്‌ഫോടനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ രോഹിണി കോടതിയില്‍ സ്‌ഫോടനം. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. കോടതിയുടെ ഗേറ്റുകള്‍ അടച്ച് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

രാവിലെ 10.40ഓടേയാണ് സ്‌ഫോടനം നടന്നത്.കോടതിമുറിയില്‍ വച്ച് ലാപ്പ്‌ടോപ്പ്് പൊട്ടിത്തെറിച്ചു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രഥമദൃഷ്ടിയില്‍ ഇത് ചെറിയ ബോംബ് സ്‌ഫോടനമാണെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഫോറന്‍സിക് വിദഗ്ധരെത്തി സ്‌ഫോടനത്തിന്റെ കാരണം പരിശോധിച്ച് വരികയാണ്. 

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്നത് അറിഞ്ഞ്് ഏഴ് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസന കുതിപ്പില്‍ വിഴിഞ്ഞം, ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു; ഇനി കരമാര്‍ഗവും ചരക്കുനീക്കം

വെര്‍ട്ടിക്കല്‍ കാമറ ഐലന്‍ഡ്, ഹോറിസോണ്‍ ലോക്ക്, ഗാലക്‌സി എഐ ഫീച്ചറുകള്‍; സാംസങ്ങിന്റെ പുതിയ ഫോണ്‍ അടുത്തമാസം

'സ്വർണത്തേക്കാൾ വില കൂടിയത് വല്ലതുമുണ്ടോ ? വലിയ വില കൂടിയ ലോഹം അല്ല നമ്മൾ ഇടുന്നത്'; വൈറലായി മമ്മൂട്ടിയുടെ വാക്കുകൾ

'ഇത് 'പ്രേമലു'വല്ല 'സീനിയേഴ്‌സ്', ഐറ്റം ഡാന്‍സും ബിക്കിനി സീനും കാണുമോ?'; 'റീമേക്ക്‌വുഡി'നെ ട്രോളി സോഷ്യല്‍ മീഡിയ

സ്വാതന്ത്ര്യദിനത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ അന്തസ്സ് കാറ്റിൽപ്പറന്നു; ലജ്ജയില്ലാതെ മുൻനിരയിൽ നടിയെ ഇരുത്തി സല്യൂട്ടുകൾ കൈമാറി: ആഞ്ഞടിച്ച് ഡിഎംകെ