s Jaishankar 
India

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതല്‍; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വിദേശകാര്യമന്ത്രി പ്രസ്താവന നടത്തും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഉള്‍പ്പെടെ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇന്ത്യന്‍ നിലപാടുള്‍പ്പെടെയുള്ള വിഷയങ്ങൾ പാര്‍ലമെന്റില്‍ ചര്‍ച്ചയാകും.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തും. ലോക്‌സഭയുടെ പുതുക്കിയ ബിസിനസ് പട്ടികയില്‍ പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളും സംഘര്‍ഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും വിശദീകരിക്കുന്നതായിരിക്കും പ്രസ്താവന. ഇറാനെതിരെ ഇസ്രയേല്‍, അമേരിക്ക സഖ്യം നടത്തുന്ന സൈനിക നീക്കവും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളും ഉണ്ടാക്കിയ പ്രാദേശികമായ പ്രശ്‌നങ്ങള്‍ ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുന്നതിനിടെയാണ് പ്രതികരണം.

എന്നാല്‍, പശ്ചിമേഷ്യന്‍ വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ആഗോള ഊര്‍ജ്ജ വിപണികളില്‍ സംഘര്‍ഷം ഉണ്ടാക്കിയ പ്രതിസന്ധി, പ്രാദേശിക സുരക്ഷ എന്നിവയില്‍ വിശദമായ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

India’s External Affairs Minister S. Jaishankar will address Parliament during the Budget session on the worsening West Asia crisis. The briefing will focus on the Iran–Israel–US conflict, its impact on regional stability, and measures to ensure the safety of Indians living in the Gulf and surrounding areas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൃഷിയിടത്തില്‍ വയോധികന്‍ മരിച്ച നിലയില്‍; സൂര്യാതപമെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം: ഏപ്രില്‍ 28ന് ഹര്‍ത്താല്‍; ബന്ദായി മറുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

NMDC: ഡിപ്ലോമ യോഗ്യത, ജൂനിയർ എൻജിനീയർ തസ്തികയിൽ നിയമനം; ശമ്പളം 60,000 രൂപ വരെ, അവസാന തീയതി മെയ് 6

വൈഭവും തൂക്കും 'ഹെലികോപ്റ്റര്‍ ഷോട്ട്', 15കാരന്റെ 'ധോനി മോഡ്'! (വിഡിയോ)

SCROLL FOR NEXT