ഉത്തര്‍പ്രദേശില്‍ നിര്‍മ്മിച്ച ഫൂലന്‍ദേവിയുടെ പ്രതിമകള്‍ 
India

ഉത്തര്‍പ്രദേശില്‍ ഫൂലന്‍ദേവിയുടെ അരലക്ഷം പ്രതിമകള്‍ വിതരണം ചെയ്യും; ലക്ഷ്യം നിഷാദ് വോട്ടുകള്‍

ഫൂലന്‍ ദേവിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം 

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ വികാസ്ശീള്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) ഫൂലന്‍ ദേവിയുടെ അന്‍പതിനായിരം പ്രതിമകള്‍ വിതരണം ചെയ്യുമെന്ന് പാര്‍ട്ടി ചീഫ് മുകേഷ് സാഹ്നി. നിയമസഭാ തെരഞ്ഞടുപ്പില്‍ നിഷാദ് വോട്ടുകള്‍ ലക്ഷ്യമിട്ടാണ് നീക്കം. യുപിയിലെ വിവിധ ഇടങ്ങളില്‍ ഫൂലന്‍ ദേവിയുടെ പ്രതിമകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ പ്രതിമകള്‍ സ്ഥാപിക്കുമെന്ന മുകേഷ് സാഹ്നിയുടെ പ്രഖ്യാപനം. 

കൂടാതെ നിഷാദ് സമുദായത്തില്‍പ്പെട്ട അഞ്ച് ലക്ഷം പേര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും ഫൂലന്‍ദേവിയുടെ ചിത്രം ആലേഖനം ചെയ്ത ലോക്കറ്റ് വിതരണം ചെയ്യും. ഫൂലന്‍ ദേവിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും സാഹ്നി കൂട്ടിച്ചേര്‍ത്തു. 

നിഷാദ് സമുദായത്തില്‍പ്പെട്ട ഫൂലന്‍ദേവി ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. രണ്ട് തവണ പാര്‍ലമെന്റംഗമായി തെരഞ്ഞടുക്കപ്പെട്ടു. 2001 ജൂലൈ 25ന് ഡല്‍ഹിയിലെ വസതിക്ക് മുന്നിവല്‍വച്ച് ഫൂലന്‍ ദേവി വെടിയേറ്റുമരിക്കുകയായിരുന്നു.

മുകേഷ് സാഹ്നിയുടെ നേതൃത്വത്തിലുള്ള വിഐപി പാര്‍ട്ടി ബീഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ്. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഫൂലന്‍ദേവിയുടെ പ്രതിമ സ്ഥാപിക്കാനുള്ള വിഐപി പാര്‍ട്ടിയുടെ നീക്കം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തടഞ്ഞുു. ഫൂലന്‍ ദേവിയുടെ ചരമദിനത്തില്‍ സംസ്ഥാനത്തെ എല്ലാ ഡിവിഷന്‍ ആസ്ഥാനങ്ങളിലുമായി പതിനെട്ട് പ്രതിമകള്‍ സ്ഥാപിക്കാനാനുള്ള ശ്രമവും സര്‍ക്കാര്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിഐപി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ബിജെപിയില്‍ ഇപ്പോഴും ജാതിയമായ മാനസിക അവസ്ഥ നിലനില്‍ക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞടുപ്പില്‍ 165 സീറ്റുകളില്‍ മത്സരിക്കുമെന്ന് മുകേഷ് സാഹ്നി നേരത്തെ വ്യക്തമാക്കിയിരുന്നു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്‌ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്‌ക്ക് ഒരുങ്ങി അമേരിക്ക