ഛ​ഗൻ ഭുജ്ബൽ മുഖ്യമന്ത്രി ഫഡ്നാവിസിനൊപ്പം Bhujbal  എക്സ്
India

ഛഗന്‍ ഭുജ്ബല്‍ ഫഡ്‌നാവിസ് മന്ത്രിസഭയില്‍, തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പായി പുനസ്സംഘടന

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഭുജ്ബലിന് സത്യവാചകം ചൊല്ലിക്കൊടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ വികസിപ്പിച്ചു. എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഭുജ്ബലിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ 77 കാരനായ ഛഗന്‍ ഭുജ്ബല്‍Bhujbal , സംസ്ഥാനത്തെ പ്രധാന ഒബിസി മുഖങ്ങളിലൊന്നുമാണ്. കഴിഞ്ഞ ഡിസംബറില്‍ മന്ത്രിമാരെ ഉള്‍പ്പെടുത്തി ഫഡ്‌നാവിസ് മന്ത്രിസഭ വികസിപ്പിച്ചപ്പോള്‍ ഭുജ്ബലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.

ഭുജ്ബലിനെ ഒഴിവാക്കിയതില്‍ ഒരു വിഭാഗത്തിനിടയില്‍ അതൃപ്തിക്ക് കാരണമായിരുന്നു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഭുജ്ബലിനെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനസംഘടിപ്പിച്ചത്. സന്തോഷ് ദേശ്മുഖ് കൊലപാതകക്കേസില്‍ അടുത്ത അനുയായിയായ വാല്‍മീകി കരാഡ് അറസ്റ്റിലായതോടെ, എന്‍സിപി നേതാവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ധനഞ്ജയ് മുണ്ടെ രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഭുജ്ബലിനെ ഉള്‍പ്പെടുത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം

തിരുവനന്തപുരം ആർസിസിയിൽ പി.എച്ച്.ഡിക്ക് അവസരം

തുടക്കം ഗംഭീരം; ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ജപ്പാനെതിരെ ഇന്ത്യക്ക് ഏകപക്ഷീയ വിജയം

കണ്ണൂർ തയ്യിലിൽ വൻ കവർച്ച: 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു

ദുരന്തമുഖത്ത് വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കരുത്: യുഡിഎഫ് സർക്കാരിനെതിരെ പിണറായി വിജയൻ