Parshottam Rupala, Devendra Fadnavis ഫയൽ
India

ബിജെപി ദേശീയ അധ്യക്ഷനായി ദേവേന്ദ്ര ഫഡ്‌നാവിസ് ?; പുരുഷോത്തം രൂപാലയും പരിഗണനയില്‍

സംഘപരിവാറിനും ബിജെപി കേന്ദ്രനേതാക്കള്‍ക്കും ഒരുപോലെ വിശ്വസ്തനാണ് പുരുഷോത്തം രൂപാല

ബാല ചൗഹാൻ

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗുജറാത്തില്‍ നിന്നുള്ള നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പുരുഷോത്തം കോതാബായി രുപാല, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ എന്നിവരും ബിജെപി കേന്ദ്രനേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ളതായാണ് റിപ്പോര്‍ട്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം ഫഡ്‌നാവിസിനോട് മഹാരാഷ്ട്ര മുഖ്യമന്ത്രി പദം ഒഴിയാന്‍ ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയതായി, പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സന്ദേശം കൈമാറിയെങ്കിലും, അദ്ദേഹത്തിന്റെ ഭാവി റോള്‍ എന്താണെന്ന് വ്യക്തമായിട്ടില്ല. ചെറുപ്പമാണെന്നതും, ആര്‍എസ്എസിന്റെ പിന്തുണയും പാര്‍ട്ടി നേതൃത്വത്തിന് താല്‍പ്പര്യമാണ് എന്നതും ഫഡ്‌നാവിസിന്റെ സാധ്യത വര്‍ധിപ്പിക്കുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതുതായി ഉയര്‍ന്നു വന്ന പേരാണ് പുരുഷോത്തം രുപാലയുടേത്. ഗുജറാത്തില്‍ നിന്നുള്ള ആര്‍എസ്എസ് പിന്തുണയുള്ള രൂപാല, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുപ്പമുള്ളയാളാണ്. 2024 ലെ പൊതു തെരഞ്ഞെടുപ്പ് വേളയില്‍ രൂപാല നടത്തിയ ക്ഷത്രിയ വിരുദ്ധ പരാമര്‍ശം രൂപാലയുടെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍ സംഘപരിവാറിനും ബിജെപി കേന്ദ്രനേതാക്കള്‍ക്കും ഒരുപോലെ വിശ്വസ്തനാണ് പുരുഷോത്തം രൂപാല.

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് വളരെ മുമ്പേ തന്നെ ഉയര്‍ന്നുകേട്ട പേരുകളിലൊന്നാണ് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റേത്. അദ്ദേഹത്തിന്റെ പിതാവ് ഡോ. ദേബേന്ദ്ര പ്രധാന്‍ ആര്‍എസ്എസിന്റെ ആജീവനാന്ത അംഗമായിരുന്നു. ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, ഇലക്ടറല്‍ കോളജ് രൂപീകരിക്കുന്നതിന്, പാര്‍ട്ടിയുടെ 37 സംഘടനാ സംസ്ഥാന യൂണിറ്റുകളില്‍ കുറഞ്ഞത് 50 ശതമാനത്തിലെങ്കിലും സംഘടനാപരമായ അഴിച്ചുപണി പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Reports are that Maharashtra Chief Minister Devendra Fadnavis is being considered for the post of BJP national president.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

SCROLL FOR NEXT