ഈസ്റ്റര്‍ ദിനത്തില്‍ യുപിഎസ് സി പരീക്ഷ എന്ന് വ്യാജപ്രചാരണം ഫയൽ
India

ഈസ്റ്റര്‍ ദിനത്തില്‍ യുപിഎസ് സി പരീക്ഷ; സത്യാവസ്ഥ എന്ത്?

ഈസ്റ്റര്‍ ദിനത്തില്‍ യുപിഎസ് സി പരീക്ഷ എന്ന് വ്യാജപ്രചാരണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനത്തില്‍ യുപിഎസ് സി പരീക്ഷ എന്ന് വ്യാജപ്രചാരണം. ഈസ്റ്റര്‍ ദിനത്തില്‍ യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷ നടത്തിയതില്‍ പ്രതിഷേധം ഉയര്‍ന്നു എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിച്ചത്.

യുപിഎസ് സിയുടെ അടുത്ത പരീക്ഷ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയാണ്. ഇത് മെയ് 25നാണ്. അന്ന് തന്നെയാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പ്രിലിമിനിറി പരീക്ഷയും. മെയ് 25 ഉം ഞായറാഴ്ചയാണ് വരുന്നത്. പരീക്ഷയ്ക്ക് ഇനി ഒരുമാസത്തിലേറെ ദിവസങ്ങള്‍ ഉള്ളപ്പോഴാണ് ഇന്ന് ഈസ്റ്റര്‍ ദിനത്തില്‍ യുപിഎസ് സി പരീക്ഷ നടത്തി എന്ന തരത്തില്‍ വ്യാജപ്രചാരണം നടന്നത്.

ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷ നടത്താനുള്ള തീരുമാനം ക്രിസ്ത്യന്‍ സമൂഹത്തോടുള്ള അവഹേളനമാണ് എന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതായും വ്യാജ വാര്‍ത്തകളില്‍ പറയുന്നു. സിവില്‍ സര്‍വീസ് മെയ്ന്‍ പരീക്ഷ ഓഗസ്റ്റ് 22 മുതലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT