വധുവിനെ വലിച്ചിഴയ്ക്കുന്ന ദൃശ്യം വീഡിയോ സ്ക്രീൻഷോട്ട്
India

വധുവിനെ അമ്മയും സഹോദരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; വരന്റെ കുടുംബാംഗങ്ങള്‍ക്ക് നേരെ മുളകുപൊടി പ്രയോഗം- വീഡിയോ

ആന്ധ്രാപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍. വിവാഹ വേദിയില്‍ നിന്ന് വധുവിനെ കുടുംബാംഗങ്ങള്‍ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ചു. തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടയാന്‍ ശ്രമിച്ചവര്‍ക്ക് നേരെ വധുവിന്റെ കുടുംബം മുളകുപൊടി എറിഞ്ഞാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വൈറലായി.

കിഴക്കന്‍ ഗോദാവരി ജില്ലയിലാണ് സംഭവം. വധു സ്‌നേഹയെയാണ് അമ്മയും സഹോദരനും ബന്ധുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. വേദിയില്‍ നിന്ന് വധുവിനെ വലിച്ചിഴച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതും സ്‌നേഹ അത് ചെറുക്കാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തിന്റെ സന്തോഷത്തിന് അല്‍പ്പായുസ് മാത്രം സമ്മാനിച്ച് കൊണ്ടാണ് വധുവിന്റെ കുടുംബാംഗങ്ങള്‍ ഇരച്ചെത്തിയത്. അതിഥികളെയും മറ്റും ആക്രമിച്ച ശേഷമാണ് സ്‌നേഹയെ വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വരനും കൂട്ടുകാരും കുടുംബാംഗങ്ങളും ചേര്‍ന്ന് തടഞ്ഞു. അടിപിടിയില്‍ വരന്റെ കൂട്ടുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ വധുവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധുവിന്റെ കുടുംബാംഗങ്ങള്‍ പ്രകോപനപരമായി പെരുമാറാനുള്ള കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്‍; അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

SCROLL FOR NEXT