ബോംബെ ഹൈക്കോടതി/ ഫയല്‍ 
India

അമ്മയെപ്പോലെ തന്നെ അച്ഛനും രക്ഷാകര്‍ത്താവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

ഐപിസി സെക്ഷന്‍ 363 പ്രകാരം തട്ടിക്കൊണ്ടുപോകലിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ എടുത്തുകൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോവലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന് കോടതി വ്യക്തമാക്കി.  മുന്നു വയസ്സുള്ള മകനെ
തട്ടിക്കൊണ്ടപോയെന്ന, അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പിതാവിനെതിരെയുള്ള കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിട്ടത്. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്.  1956-ലെ ഹിന്ദു ന്യൂനപക്ഷ ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമല്ല. ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്‌സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള 'ഗാര്‍ഡിയന്‍' എന്ന പദപ്രയോഗം, പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെയോ അവന്റെ വസ്തുവകകളുടെയോ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉള്‍ക്കൊള്ളുന്നു. ഇതു പ്രകാരം ജൈവീക ബന്ധമുള്ള അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവാണെന്നും കോടതി നിരീക്ഷിച്ചു. 

ഇത്തരം കേസുകളില്‍ വാദം തുടരുന്നത് കോടതിയുടെ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ്. അതുകൊണ്ട് തന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍, അപേക്ഷകനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന്
കോടതി വ്യക്തമാക്കി. അഭിഭാഷകരായ പവന്‍ ദഹത്, എബി മൂണ്‍ എന്നിവരാണ് അപേക്ഷകന് വേണ്ടി ഹാജരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT