അഞ്ജു മെയ്നി കുട്ടിയുമായി പാർട്ടി കോൺ​ഗ്രസിൽ  എക്സ്
India

CPM Party Congress: ഗൗരവം ചോരാത്ത 'കരുതൽ'; രണ്ടര വയസ്സുള്ള കുട്ടിയുമായി വനിതാ നേതാവ് പാര്‍ട്ടി കോണ്‍ഗ്രസില്‍

ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധിയാണ് അഞ്ജു മെയ്‌നി

Author : സമകാലിക മലയാളം ഡെസ്ക്

മധുര: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രതിനിധിയായി പിഞ്ചു കുഞ്ഞുമായി വനിതാ നേതാവ്. ഡല്‍ഹിയില്‍ നിന്നുള്ള പ്രതിനിധിയായ അഞ്ജു മെയ്‌നിയാണ് രണ്ടര വയസ്സുള്ള കുഞ്ഞുമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്.

അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുതിര്‍ന്ന നേതാവ് ബിമന്‍ ബസു പതാക ഉയര്‍ത്തിയതോടെയാണ് തുടക്കമായത്. പ്രതിനിധി സമ്മേളനം പൊളിറ്റ് ബ്യൂറോ കോ-ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. ത്രിപുര മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ മണിക് സര്‍ക്കാര്‍ അധ്യക്ഷനായിരുന്നു.

80 നിരീക്ഷകര്‍ അടക്കം എണ്ണൂറിലധികം പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നും 175 പ്രതിനിധികളാണുള്ളത്. അഞ്ച് ദിവസം നീളുന്ന പാര്‍ട്ടി സമ്മേളനം ഈ മാസം ആറിന് സമാപിക്കും. പാർട്ടി കോൺ​ഗ്രസിനോട് അനുബന്ധിച്ച് കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാർ പങ്കെടുക്കുന്ന സെമിനാർ ഉൾപ്പെടെ ഏപ്രിൽ രണ്ടുമുതൽ അഞ്ചുവരെ വൈകിട്ട് പ്രഭാഷണങ്ങളും സാംസ്കാരിക പരിപാടികളും നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

സൺസ്ക്രീൻ പുരട്ടിയ പിന്നാലെ ചർമം വിയർക്കാറുണ്ടോ? കാരണം...

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 95 കടന്നു; ഓഹരി വിപണി കൂപ്പുകുത്തി, സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു, അറിയാം കാരണങ്ങള്‍?

സ്റ്റൈൽ മാത്രം പോരാ, സൺഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കൂ

എക്സിറ്റ് പോളില്‍ സാധ്യത ഇടതു മുന്നണിക്ക്, സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാവും: എം വി ഗോവിന്ദന്‍

SCROLL FOR NEXT