കടുവയും കുട്ടി തേവാങ്കും നേര്‍ക്കുനേര്‍ 
India

അടിതെറ്റിയാല്‍ കടുവയും വീഴും, കുട്ടിത്തേവാങ്കിനോട് കളി വേണ്ട! (വീഡിയോ)

പ്രവീണ്‍ അംഗുസാമി ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

റ്റവും അപകടകാരിയായ മൃഗമായാണ് കടുവയെ കാണുന്നത്. കടുവയെ കണ്ടാല്‍ തന്നെ പകുതി ജീവന്‍ പോകുമെന്ന് തമാശയ്ക്ക് പറയാറുണ്ട്. എന്നാല്‍ മരത്തിന് മുകളില്‍ ഇരയെ പിടിക്കുന്ന കാര്യത്തില്‍ കടുവയ്ക്ക് കാര്യങ്ങള്‍ അത്രയ്ക്ക് എളുപ്പമല്ല എന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരു കുട്ടി തേവാങ്കിന്റെ മുന്നിലാണ് കടുവയ്ക്ക് അതിപതറിയത്. മരത്തിന്റെ മുകളിലാണ് രംഗം. കുട്ടി തേവാങ്കും കടുവയും നേര്‍ക്കുനേര്‍ നില്‍ക്കുന്നതാണ് വീഡിയോയുടെ തുടക്കം. കുട്ടി തേവാങ്കിനെ ആക്രമിക്കാനുള്ള അവസരം നോക്കിനില്‍ക്കുകയാണ് കടുവ. കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് കുട്ടി തേവാങ്ക്. പ്രവീണ്‍ അംഗുസാമി ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

കടുവയുടെ നീക്കം മനസിലാക്കി മരത്തിന്റെ ചില്ലയില്‍ തൂങ്ങിക്കിടന്ന കുട്ടി തേവാങ്ക്, മറ്റൊരു കൊമ്പിലേക്ക് ചാടി. അപ്രതീക്ഷിതമായ നീക്കത്തില്‍ അടിപതറിയ കടുവ നിയന്ത്രണം വിട്ട് മരത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT