നടി റോജ, ഫെയ്‌സ്ബുക്ക് 
India

നടി റോജയ്ക്ക് ഇനി പുതിയ റോള്‍; ആന്ധ്രയില്‍ മന്ത്രിയാകും 

ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും

Author : സമകാലിക മലയാളം ഡെസ്ക്

അമരാവതി: ആന്ധ്രയില്‍ നടി റോജ മന്ത്രിയായി ഇന്ന് ചുമതലയേല്‍ക്കും.13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി  ജഗന്‍മോഹന്‍ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയുക്ത മന്ത്രിമാരുടെ കൂട്ടത്തില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും നഗരി എംഎല്‍എയുമായ റോജയും ഉള്‍പ്പെടുന്നു. 

രണ്ടാം തവണയാണ് റോജ എംഎല്‍എ ആയത്. ക്ഷേത്ര നഗരമായ തിരുപ്പതിക്കടുത്താണ് റോജയുടെ മണ്ഡലമായ നഗരി. തെലുങ്കുദേശം പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തിയ റോജ പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

റോജയ്ക്ക് പുറമേ പി രാജണ്ണ ദൊര, മുത്യാല നായിഡു, ദാദിസെട്ടി രാജ, കെ നാഗേശ്വര റാവു, കെ സത്യനാരായണ, ജെ രമേഷ്, വി രജനി, എം നാഗാര്‍ജുന, കെ ഗോവര്‍ദ്ധന്‍ റെഡ്ഡി, ഉഷാ ശ്രീചരണ്‍ എന്നിവരും മന്ത്രിമാരായി ചുമതലേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT