സിദ്ധരാമയ്യയും ഡികെ ശിവകുമാറും  
India

കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മുഖ്യമന്ത്രി പദത്തെച്ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ തുടരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ്. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെയും ചര്‍ച്ചയ്ക്കായി ഡല്‍ഹിക്ക് വിളിപ്പിച്ചു. നാളെയോ മറ്റന്നാളോ ആയിരിക്കും ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയെന്നാണ് വിവരം. രണ്ടുദിവസത്തിനുള്ളില്‍ പ്രശ്‌നത്തിന് പരിഹാരമാകുമെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മുതിര്‍ന്ന നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും താനും ഒരുമേശയ്ക്ക് ചുറ്റുമിരുന്ന് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യയെ മാറ്റി ശിവകുമാറിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കൈകൊണ്ടാല്‍ കോണ്‍ഗ്രസിന് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ന്യൂനപക്ഷ, പിന്നാക്ക, ദളിത് സമുദായ സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് വൊക്കാലിഗ സമുദായവും രംഗത്തെത്തി. ശിവകുമാറിന് നീതിനിഷേധിക്കപ്പെട്ടാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് വൈക്കാലിഗ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ ഡല്‍ഹിയിലെത്തുമെന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും പറഞ്ഞു. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് അത്തരമൊരു സന്ദേശം ലഭിച്ചിട്ടില്ലെന്നും തനിക്ക് ഒന്നിനും ധൃതിയില്ലെന്നും ശിവകുമാര്‍ പറഞ്ഞു. അതേസമയം, കര്‍ണാടകയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഖാര്‍ഗെയും രാഹുലും കെസി വേണുഗോപാലും ഇന്നലെ വൈകീട്ട് ചര്‍ച്ച നടത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നാളെയോ മറ്റന്നാളോ ഇത് സംബന്ധിച്ച് അന്തിമതിരുമാനം ഉണ്ടാകും. വിദേശത്ത് ആയതിനാല്‍ സോണിയാ ഗാന്ധി കൂടിക്കാഴ്ചയില്‍ പങ്കെടുത്തേക്കില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

2023ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍, രണ്ടര വര്‍ഷത്തിനുശേഷം, മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന ധാരണ ഉണ്ടാക്കിയിരുന്നു. എന്നാല്‍ രണ്ടരവര്‍ഷം കഴിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാറും രംഗത്തെത്തിയതോടെയാണ് വീണ്ടും പ്രതിസന്ധി രൂക്ഷമായത്.

Finally, Congress top brass to resolve Karnataka leadership issue

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല

ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍...., ഓരോ ദിവസവും ഓരോ പായസം; ശബരിമലയില്‍ സദ്യ ചൊവ്വാഴ്ച മുതല്‍

'സിനിമ കണ്ടല്ല ആള്‍ക്കാര്‍ എന്തെങ്കിലും ചെയ്യുന്നത്; പ്രേക്ഷകനെ തിരുത്തേണ്ടതും പഠിപ്പിക്കേണ്ടതും എന്റെ ഉത്തരവാദിത്വമല്ല'

സയ്യിദ് മുഷ്താഖ് അലി; ജയം ആവര്‍ത്തിക്കാതെ കേരളം; രണ്ടാം പോരില്‍ വീണു

സ്കൂൾ വിദ്യാർത്ഥികൾക്ക് സ‍ർവകലാശാലയിൽ പഠിക്കാം, ലോധാജീനിയസ്- അശോകാ യൂണിവേഴ്സിറ്റി സ്കോളർഷിപ്പിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

SCROLL FOR NEXT