വീഡിയോ ദൃശ്യം 
India

കാറില്‍ മറ്റൊരു സ്ത്രീ; ചോദ്യം ചെയ്ത ഭാര്യയെ ഇടിച്ചു തെറിപ്പിച്ചു; സിനിമാനിര്‍മ്മാതാവിനെതിരെ കേസ്; വിഡിയോ

കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യയുടെ ശരീരത്തിലൂടെ സിനിമാ നിര്‍മ്മാതാവ് കാര്‍ ഇടിച്ച് കയറ്റിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യയുടെ ശരീരത്തിലൂടെ കാര്‍ ഇടിച്ചു കയറ്റിയതിന് സിനിമാ നിര്‍മ്മാതാവിനെതിരെ കേസ്. കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഭാര്യയുടെ ശരീരത്തിലൂടെ കമല്‍ കിഷോര്‍ മിശ്ര കാര്‍ ഇടിച്ച് കയറ്റിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഒക്ടോബര്‍ 19ന് അന്ധേരിയിലെ റെസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വച്ചായിരുന്നു സംഭവം. ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തിറങ്ങിയപ്പോഴാണ് പാര്‍ക്കിങ് ഏരിയയില്‍ കമല്‍ മിശ്രയുടെ കാറില്‍ മറ്റൊരു സ്ത്രീയെ കണ്ടത്. ഇത് ചോദ്യം ചെയ്തപ്പോള്‍ ഭാര്യയെ കാര്‍ ഇടിച്ച് തെറിപ്പിച്ച് ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തില്‍ സ്ത്രീയുടെ കാലുകള്‍ക്കും കൈയ്ക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരാതിയില്‍ കമാല്‍ മിശ്രയ്‌ക്കെതിരെ കേസ് എടുത്തതായി അംബോലി പൊലീസ് പറഞ്ഞു.

കമാല്‍മിശ്രയ്‌ക്കെതിരെ അശ്രദ്ധമായ ഡ്രൈവിങ് തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 'ദേഹതി ഡിസ്‌കോ' എന്ന ഹിന്ദി ചിത്രത്തിന്റെ നിര്‍മ്മാതാവാണ് മിശ്ര.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT