പ്രതീകാത്മക ചിത്രം 
India

യൂട്യൂബറുടെ നഗ്നദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍; അന്വേഷണം 

തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി

Author : സമകാലിക മലയാളം ഡെസ്ക്


മുംബൈ: യൂട്യൂബറുടെ സ്വകാര്യദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ സംഭവത്തില്‍ മുംബൈ പൊലീസ് കേസ് എടുത്തു. തന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തത്.

ബാന്ദ്രയിലെ 21കാരനായ യൂട്യൂബറാണ് പൊലീസില്‍ പരാതി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ തന്റെ നഗ്നവീഡിയോ പങ്കുവയ്ക്കപ്പെട്ടതായി ഡിസംബര്‍ 9 ന് സുഹൃത്തുക്കള്‍ തന്നെ അറിയിച്ചതായി യുവാവ് പരാതിയില്‍ പറയുന്നു. പുറത്തുവന്ന ദൃശ്യം നവംബര്‍ 17ലെതാണെന്നും ഇത് തന്റെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ഉണ്ടെന്നും  പരാതിക്കാരന്‍ പൊലീസിനോട് പറഞ്ഞു. 

ആരോ അനധികൃതമായി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് ഇന്റര്‍നെറ്റില്‍ പങ്കുവെക്കുകയുമായിരുന്നെന്നാണ് യുവാവ് പറയുന്നത്. അജ്ഞാതര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും പൊലിസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT