ശാന്തിശ്രീ പണ്ഡിറ്റ്‌ 
India

ജെഎന്‍യുവിന് ആദ്യമായി വനിതാ വി സി; ശാന്തി ശ്രീ പണ്ഡിറ്റ് പുതിയ വൈസ് ചാന്‍സിലര്‍

മഹരാഷ്ട്രയിലൈ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറാണ് ശാന്തി ശ്രീ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശാന്തിശ്രീ ധുലിപുദി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍. ആദ്യമായാണ് ഒരു വനിത വൈസ് ചാന്‍സിലര്‍ സര്‍വകലാശാലയ്ക്ക് ലഭിക്കുന്നത്. 

മഹരാഷ്ട്രയിലൈ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറാണ് ശാന്തി ശ്രീ. 59കാരിയായ ശാന്തിശ്രീ, ജെഎന്‍യുവില്‍ നിന്നാണ് എംഫിലും പിഎച്ചിഡിയും നേടിയത്. 

സര്‍വകലാശാല സന്ദര്‍ശിച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ശാന്തിശ്രീയെ വൈസ് ചാന്‍സിലറായി നിയമിക്കാനുള്ള അപ്പോയ്‌മെന്റ് ഓര്‍ഡര്‍ അംഗീകരിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. 

1988ല്‍ ഗോവ യൂണിവേഴ്‌സിറ്റില്‍ നിന്നാണ് ശാന്തിശ്രീ അധ്യാപന ജീവിതം ആരംഭിക്കുന്നത്. 1993ല്‍ പുനെ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ അംഗം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ റിസര്‍ച് അംഗവുമാണ്. നിലവിലെ ജെഎന്‍യു വിസിയായ എം ജഗദേഷ് കുമാറിനെ കഴിഞ്ഞയാഴ്ച യുജിസി ചെയര്‍മാനായി നിയമിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി