CM Suvendu Adhikari  File
India

5 രൂപയ്ക്ക് മീന്‍ കൂട്ടി ഊണ്, സ്ത്രീകള്‍ പ്രതിമാസം 3000 രൂപ; പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി

സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പൊതുജനങ്ങള്‍ക്ക് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. മീന്‍ കറി കൂട്ടിയുള്ള ഊണിന് അഞ്ച് രൂപ, സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ, മദ്യഷാപ്പുകള്‍ക്കുകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ തുടങ്ങി വിവിധ പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മെയ് 27 മുതല്‍ സ്ത്രീകള്‍ക്ക് 3000 രൂപ ലഭിക്കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്കായുള്ള അപേക്ഷാ ഫോമുകള്‍ വിതരണം ചെയ്യാന്‍ ആരംഭിക്കും. സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യഷാപ്പുകള്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം, ആഴ്ചയില്‍ രണ്ടുദിവസം പ്രത്യേകം സജ്ജമാക്കിയ 400 ഓളം കാന്റീനുകളിലൂടെ 5 രൂപയ്ക്ക് മീനും ചോറും അടങ്ങിയ ഊണ് സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്ന് മാറ്റി ആയുഷ് എന്ന പുതിയ വകുപ്പ് രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 9-ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതു മുതല്‍ സുവേന്ദു അധികാരി വിവിധ പദ്ധതികളാണ് സംസ്ഥാനത്തിന് വേണ്ടി പ്രഖ്യാപിക്കുന്നത്. പൊതുമേഖള സ്ഥാപനങ്ങളിലെ നിയമന ക്രമക്കേടുകള്‍ തടയുന്നതിനായി അടുത്ത ബജറ്റ് സമ്മേളനത്തില്‍ പുതിയ നിയമന നയം സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു. പുതിയ നയത്തിന് പിന്തുണ നല്‍കുന്നതിനായി അടുത്ത നിയമസഭയില്‍ ഞങ്ങള്‍ ബില്ലുകള്‍ അവതരിപ്പിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ രാഷ്ട്രീയ അക്രമങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് തെളിവുകള്‍ സഹിതം പരാതി നല്‍കാമെന്നും, അവരുടെ പക്കല്‍ തെളിവുകളില്ലെങ്കില്‍ പൊലീസ് അന്വേഷിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Fish-rice meals at ₹5, curbs on liquor shops: Bengal CM Suvendu Adhikari announces new initiatives

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്റെ കുഞ്ഞിന്റെ കൈപിടിച്ച്, ‘ഈ കൈ ഞാൻ വിടില്ല’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; ഹർഷിന

അവര്‍ നമ്മുടെ മരുമക്കളാണോ?; ബംഗ്ലാദേശികള്‍ ഉടന്‍ സ്ഥലം വിടണം, അല്ലെങ്കില്‍ നാടുകടത്തും; സുവേന്ദു അധികാരി

രാവിലെയുള്ള ഈ ശീലങ്ങൾ നിങ്ങളുടെ ആരോഗ്യം തകർക്കും

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

"അമേരിക്കയുടെ മരണം, ഇസ്രായേലിന്റെ മരണം": ലോകത്തിലെ എല്ലാ പീഡിതരുടെയും പൊതുമുദ്രാവാക്യമാകുമിത്; ഇസ്രായേലിന്റെ അന്ത്യമായെന്നും മൊജ്തബയുടെ ഭീഷണി

SCROLL FOR NEXT