പ്രതീകാത്മക ചിത്രം 
India

പെണ്‍സുഹൃത്തിനോട് സഹയാത്രികന്റെ ചാറ്റ്, യുവതിക്ക് സംശയം; വിമാനം വൈകിയത് ആറുമണിക്കൂര്‍

യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെത്തുടര്‍ന്ന് മംഗലൂരു - മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി

Author : സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: യാത്രികന്റെ മൊബൈലില്‍ വന്ന സംശയകരമായ സന്ദേശത്തെത്തുടര്‍ന്ന് മംഗലൂരു - മുംബൈ വിമാനം ആറു മണിക്കൂര്‍ വൈകി. സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശത്തെക്കുറിച്ചുള്ള യുവതിയുടെ പരാതിയാണു വിമാനം വൈകാന്‍ ഇടയാക്കിയത്.

ഞായറാഴ്ചയാണ് സംഭവം. പരാതിയെത്തുടര്‍ന്ന് എല്ലാ യാത്രക്കാരോടും വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു. അട്ടിമറി ശ്രമങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇന്‍ഡിഗോ വിമാനത്തിന് പറക്കാന്‍ അനുമതി ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

വിമാനത്തില്‍വച്ച് സഹയാത്രികന്റെ മൊബൈലില്‍ വന്ന സന്ദേശം ഒരു യുവതി കാബിന്‍ ക്രൂവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇവര്‍ ഇത് എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ശ്രദ്ധയില്‍പ്പെടുത്തി. ടേക്ക് ഓഫിനായി തയാറായിരുന്ന വിമാനം ഇതേത്തുടര്‍ന്ന് ബേയിലേക്കു തിരികെക്കൊണ്ടുവന്നായിരുന്നു പരിശോധന.

അതേസമയം, പെണ്‍സുഹൃത്തുമായി ചാറ്റ് ചെയ്യുകയായിരുന്നു യാത്രികന്‍. ഈ സുഹൃത്ത് ബംഗളൂരുവിലേക്കുള്ള വിമാനത്തില്‍ കയറാന്‍ അതേ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സുരക്ഷയെക്കുറിച്ച് സുഹൃത്തുക്കള്‍ തമ്മിലുള്ള സൗഹൃദ ചാറ്റിങ് ആയിരുന്നുവെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ശശികുമാര്‍ വ്യക്തമാക്കി. എന്നാല്‍ ചോദ്യംചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടതോടെ ഇയാള്‍ക്ക് വിമാനത്തില്‍ യാത്ര ചെയ്യാനായില്ല. അതിനിടെ വൈകിട്ട് അഞ്ചു മണിയോടെ യാത്രക്കാരായ 185 പേരെയും വിമാനത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT