പ്രതീകാത്മക ചിത്രം 
India

വയര്‍ അസാധാരണമായി വീര്‍ക്കുന്നു; യുവതി ആശുപത്രിയില്‍; നീക്കിയത് 'ഫുട്‌ബോള്‍' വലിപ്പമുള്ള ഭീമന്‍ മുഴ

കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: യുവതിയുടെ വയറ്റിലെ കൂറ്റന്‍ മുഴ ലാപ്രോസ്‌കോപ്പിക് സര്‍ജറിയിലൂടെ നീക്കി. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നാലരക്കിലോയുള്ള ഭീമന്‍ മുഴ വിജയകരമായി നീക്കിയത്.

കടുത്ത വയറുവേദനയെയും വയറിന്റെ വലിപ്പക്കൂടുതലും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വയറ്റില്‍ മുഴ കണ്ടെത്തിയത്.

താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. കാഠ്മണ്ഡുവിലെയും മറ്റ് സ്ഥലങ്ങളിലെയും ഡോക്ടര്‍മാരെ സമീപിച്ചെങ്കിലും മുഴയുടെ വലിപ്പം കാരണം ആരും ശസ്ത്രക്രിയയ്ക്ക് തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഫോട്ടോ പോലെ ഇനി ടെക്സ്റ്റും ഉടന്‍ അപ്രത്യക്ഷമാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

SCROLL FOR NEXT